കേരളം

kerala

ETV Bharat / state

പാറശാല പൊഴിയൂരിൽ സംഘർഷത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു; പോലീസ് ചികിത്സ വൈകിപ്പിച്ചെന്ന് ബന്ധുക്കൾ. - വിദ്യാർഥികളെ

കുളത്തൂരിൽ അയൽവാസികൾ തമ്മിലുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പരിക്കേറ്റ് ചികിത്സയിലായിരുന്ന പി.ബി.ഭവനിൽ പാലയ്യൻ (65) ആണ് മരിച്ചത്.

പാലയ്യൻ

By

Published : Feb 25, 2019, 4:08 AM IST

കഴിഞ്ഞ 19നാണ് കേസിന് ആസ്പതമായ സംഭവം. കുളത്തൂരിന് സമീപം വട്ടവിളയിൽ കട നടത്തുകയായിരുന്നു പാലയ്യൻ. സമീപത്തുള്ള ഒരു കടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വാങ്ങാനെത്തിയ സ്കൂൾ വിദ്യാർഥികളെ പാലയ്യൻ പിന്തിരിപ്പിച്ചിരുന്നു. ഇതെതുടർന്നുള്ള വൈര്യാഗ്യത്തിൽ കടയുടമയും ബന്ധുക്കളും ചേർന്ന് വീടുകയറി പാലയ്യനെ മർദിക്കുകയായിരുന്നു എന്നാണ് ആരോപണം. തുടർന്ന് പൊഴിയൂർ പോലീസിൽ പരാതി നൽകിയെങ്കിലും രാഷ്ട്രീയ സ്വധീനത്തിൽ എതിർ കക്ഷികളെ ഒഴിവാക്കി പാലയ്യനെ മാത്രം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആരോഗ്യ സ്ഥതി മോശമായ പാലയ്യന് ചികിത്സ നൽകുന്നതിന് പോലീസ് വീഴ്ചവരുത്തിയതായും ബന്ധുക്കൾ ആരോപിക്കൂന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കയാണ് പാലയ്യൻ മരിച്ചത്.

പാറശാല പൊഴിയൂരിൽ സംഘർഷത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു
ബന്ധുക്കൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. കടയുടമയും എതിർകക്ഷിയുമായ തോംസണിനെതിരെ കേസ് എടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പാലയ്യനെ സ്റ്റേഷനിൽ എത്തിച്ചശേഷം വേണ്ട ചികിത്സ നൽകിയിരുന്നു. പോലീസ് ചികിത്സ വൈകിപ്പിച്ചു എന്നുള്ളത് വെറും ആരോപണം മാത്രമാണെന്നും പൊഴിയൂർ എസ്.ഐ. പ്രസാദ് അറിയിച്ചു. പാലയ്യൻ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകനാണ്. പ്രതിഭാഗം ഭരണപക്ഷത്തിന്‍റെ പ്രവർത്തകരുമാണ്. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വിലാപയാത്രയായി മൃതദേഹം വീട്ടിലെത്തിച്ചു.

ABOUT THE AUTHOR

...view details