തിരുവനന്തപുരം: ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കായി ഹ്രസ്വകാല തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന കോഴ്‌സ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. അസാപിലൂടെയാണ് കോഴ്‌സുകൾ ആരംഭിക്കുന്നത്.
വിവര സാങ്കേതിക രംഗത്തെ ഏറ്റവും ന്യൂതനമായ കോഴ്‌സുകളാണ് നടത്തുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റിലിജൻസ് & മെഷീൻ ലേണിംഗ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ കോഴ്‌സുകളാണ് നടത്തുന്നത്. ബിരുദ ബിരുദാനന്തര പഠനം പൂർത്തിയാവർക്കും അവസാന വിദ്യാർഥികൾക്കും അപേക്ഷിക്കാം.