കേരളം

kerala

ETV Bharat / state

വിഴിഞ്ഞം സമരം ശക്തിപ്പെടുത്താന്‍ ലത്തീന്‍ സഭ ; ഉപവാസ സമരത്തിന് ഇന്ന് തുടക്കം - Fishermen

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായി പ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് സമരം നടത്തുന്നത്. ഇന്ന് (സെപ്‌റ്റംബര്‍ 5) നടക്കുന്ന ലത്തീന്‍ സഭയുടെ ഉപവാസ സമരം പാളയം ഇമാം ഉദ്‌ഘാടനം ചെയ്യും

Vizhijam protest latin Church fasting  വിഴിഞ്ഞം സമരം  വിഴിഞ്ഞം സമരം ശക്തിപ്പെടുത്താന്‍ ലത്തീന്‍ സഭ  ലത്തീന്‍ സഭ  ഉപവാസ സമരത്തിന് ഇന്ന് തുടക്കം  വിഴിഞ്ഞം അദാനി  മത്സ്യത്തൊഴിലാളികൾ  Fishermen  ചങ്ങനാശേരി അതിരൂപത
വിഴിഞ്ഞം സമരം ശക്തിപ്പെടുത്താന്‍ ലത്തീന്‍ സഭ; ഉപവാസ സമരത്തിന് ഇന്ന് തുടക്കം

By

Published : Sep 5, 2022, 9:56 AM IST

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ശക്തമാക്കാന്‍ സഭയുടെ ഇടപെടല്‍. സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് (സെ്‌റ്റംബര്‍ 5) രാവിലെ 10 മുതൽ ഉപവാസ സമരം ആരംഭിക്കും. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ നേതൃത്വത്തിൽ ആറ് പേരാണ് ഉപവാസമിരിക്കുന്നത്. പാളയം ഇമാം വിപി സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യും.

ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ തോമസ് തറയിലും സമരവേദിയിലെത്തും. കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിലെ വിശ്വാസികളാണ് ഇന്ന് ഉപരോധ സമരത്തിൽ പങ്കെടുക്കുക. അടുത്ത ദിവസങ്ങളിൽ മറ്റ് വൈദികരും സന്യസ്‌തരും അൽമായരും ഉപവാസമിരിക്കും. തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഉൾപ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും പരിഹാരമാകുംവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്.

സമരക്കാരുമായി മുഖ്യമന്ത്രിയും നിരവധി തവണ മന്ത്രിമാരും ചർച്ച നടത്തിയെങ്കിലും ഇതുവരെ സമവായമുണ്ടായിട്ടില്ല. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യത്തിലാണ് പ്രധാന തർക്കം. ഇക്കാര്യം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 21 ദിവസമായി തുറമുഖ നിർമാണത്തിനെതിരെ പ്രതിഷേധം നടക്കുകയാണ്. പൊലീസ് ബാരിക്കേഡുകളും തുറമുഖ നിർമാണ കേന്ദ്രത്തിന്‍റെ ഗേറ്റും തകർത്ത്, പ്രവൃത്തി നടക്കുന്ന പ്രധാന മേഖലയിലാണ് മിക്ക ദിവസങ്ങളിലും ഉപരോധ സമരം.

ABOUT THE AUTHOR

...view details