കാറിൻ്റെ ഡിക്കിയിൽ കുടുങ്ങിയ ഒരു വയസുകാരിയെ വിഴിഞ്ഞം ഫയർ ഫോഴ്‌സ് രക്ഷിച്ചു - ഫയർ ഫോഴ്‌സ് അധികൃതർ
കാറിൻ്റെ ഡിക്കി തുറന്നു കിടക്കുകയായിരുന്നു. കളിക്കുന്നതിനിടെ കുട്ടി ഡിക്കിയിൽ കയറിയതാകാമെന്ന് ഫയർ ഫോഴ്‌സ് അധികൃതർ പറഞ്ഞു.
കാറിൻ്റെ ഡിക്കിയിൽ കുടുങ്ങിയ ഒരു വയസുകാരിയെ വിഴിഞ്ഞം ഫയർ ഫോഴ്‌സ് രക്ഷിച്ചു
തിരുവന്തപുരം: കാറിൻ്റെ ഡിക്കിയിൽ കുടുങ്ങിയ ഒരു വയസുകാരിയെ വിഴിഞ്ഞം ഫയർ ഫോഴ്‌സ് രക്ഷിച്ചു. കോവളം കമുകിൻ കുഴി റോഡിൽ ഐഷാസിൽ അൻസർദ്ദീൻ്റെ മകൾ അമാനയാണ് കാറിൻ്റെ ഡിക്കിയിൽ കുടുങ്ങിയത്. വീടിൻ്റെ കാർപോർച്ചിൽ കിടന്ന കാറിൻ്റെ ഡിക്കി തുറന്നു കിടക്കുകയായിരുന്നു. കളിക്കുന്നതിനിടെ കുട്ടി ഡിക്കിയിൽ കയറിയതാകാമെന്ന് ഫയർ ഫോഴ്‌സ് അധികൃതർ പറഞ്ഞു. കാറിൻ്റെ താക്കോൽ കുട്ടിയുടെ കയ്യിൽ ആയിരുന്നു. വിവരമറിഞ്ഞ് ഫയർ ഫോഴ്‌സ് എത്തി ഡിക്കി തുറന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.