തിരുവനന്തപുരം :വിഴിഞ്ഞത്ത് യുവതിയെ തീക്കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം. സംഭവത്തില്‍ ഭർത്താവ് സുരേഷിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെങ്ങാനൂർ വെണ്ണിയൂർ ചിറത്തല വിളാകത്ത് അർച്ചനയിൽ അശോകൻ-മോളി ദമ്പതികളുടെ ഏകമകൾ അർച്ചനയെ തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് പയറ്റുവിള കുഴിവിളയിലെ വാടക വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രണയത്തിലായിരുന്ന അര്‍ച്ചനയുടേയും സുരേഷിന്‍റെയും വിവാഹം ഒരു വര്‍ഷം മുന്‍പാണ് നടന്നത്.
18 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു...
സ്‌ത്രീധനമായി 18 പവന്‍ സ്വര്‍ണം മകള്‍ക്ക് നൽകിയിരുന്നതായും എന്നാല്‍ യുവാവിന്‍റെ വീട്ടുകാർ വിവാഹ ശേഷം മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും അര്‍ച്ചനയുടെ പിതാവ് അശോകൻ പറഞ്ഞു.