കേരളം

kerala

ETV Bharat / state

തിരുവനന്തപുരം മൃഗശാലയിലെ സ്നേക്ക് പാർക്കിൽ സന്ദർശകർക്ക് വിലക്ക്: നിയന്ത്രണം രണ്ടാഴ്‌ചത്തേക്ക് - സ്നേക്ക് പാർക്ക് സന്ദർശനം

സ്നേക്ക് പാർക്കിൽ നിയന്ത്രണം ഏർപ്പെടുത്തിയത് ഏപ്രിൽ 17 തിങ്കളാഴ്‌ച മുതൽ രണ്ടാഴ്‌ച വരെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ.

zoo snake park thiruvananthapuram  thiruvananthapuram zoo snake park  visitors not allowed zoo snake park  thiruvananthapuram zoo  snake park thiruvananthapuram  മൃഗശാല  zoo  തിരുവനന്തപുരം മൃഗശാല  മൃഗശാല സ്നേക്ക് പാർക്ക്  സ്നേക്ക് പാർക്കിൽ സന്ദർശകർക്ക് വിലക്ക്  സ്നേക്ക് പാർക്ക് നവീകരണം  തിരുവനന്തപുരം മൃഗശാല സ്നേക്ക് പാർക്ക്  തിരുവനന്തപുരം മൃഗശാല  സ്നേക്ക് പാർക്കിൽ സന്ദർശകർക്ക് വിലക്ക്  സ്നേക്ക് പാർക്ക് സന്ദർശനം  സ്നേക്ക് പാർക്കിൽ നിയന്ത്രണം
മൃഗശാല

By

Published : Apr 14, 2023, 6:13 PM IST

തിരുവനന്തപുരം :മൃഗശാലയിലെ സ്നേക്ക് പാർക്കിൽ രണ്ടാഴ്‌ച സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 17 തിങ്കളാഴ്‌ച മുതൽ രണ്ടാഴ്‌ച വരെയാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സ്നേക്ക് പാർക്കിനുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാലാണ് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

സ്നേക്ക് പാർക്കിനുള്ളിൽ തറയോട് പാകൽ, സന്ദർശക ഗാലറിയുടെ നവീകരണം, സ്നേക്ക് പാർക്ക് കെട്ടിടത്തിന്‍റെ നവീകരണം എന്നിവയാണ് നടത്താനിരിക്കുന്നത്. അതേസമയം, മറ്റ് മൃഗങ്ങളെ കാണുന്നതിന് സന്ദർശകർക്ക് തടസമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, സ്നേക്ക് പാർക്കിനുള്ളിലെ കീപ്പേഴ്‌സ് ഗാലറിയുടെ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്.

തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും ആകർഷകമായ ഭാഗമാണ് സ്നേക്ക് പാർക്ക്. വേനൽ അവധിക്കാലമായതിനാൽ സന്ദർശകരുടെ കുത്തൊഴുക്കാണ് മൃഗശാലയിലേക്ക്. കുട്ടികളടക്കം വൻ തിരക്കാണ് മൃഗശാലയിൽ അനുഭവപ്പെടുന്നത്. മാത്രമല്ല വിഷു, റംസാൻ ഉത്സവ സീസണുകളായതിനാൽ സന്ദർശകരുടെ എണ്ണവും ഇരട്ടിയാകും.

ഈ സാഹചര്യത്തിലാണ് മൃഗശാലയിലെ ഏറ്റവും ആകർഷകമായ സ്നേക്ക് പാർക്ക് രണ്ടാഴ്‌ചത്തേക്ക് അടച്ചിടുന്നത്. രണ്ട് അനാക്കോണ്ടകൾ ഉൾപ്പെടെ പെരുമ്പാമ്പ്, രാജവെമ്പാല, മൂർഖൻ അടക്കം വിവിധ ഇനത്തിൽപ്പെട്ട ഉരഗവർഗങ്ങളാണ് മൃഗശാലയിലെ സ്നേക്ക് പാർക്കിലുള്ളത്. അതേസമയം, വേനൽ ചൂടിന്‍റെ ആഘാതം മൃഗങ്ങൾക്ക് ഏൽക്കാതിരിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് മൃഗശാലയിൽ ഒരുക്കിയിരിക്കുന്നത്.

കടുവയ്ക്ക് കുളിക്കാന്‍ ഷവര്‍, അനക്കൊണ്ടയ്ക്ക് എസി, സസ്യഭുക്കുകളായ മൃഗങ്ങള്‍ക്കാകട്ടെ പഴവര്‍ഗങ്ങളുടെ പ്രത്യേക മെനു തന്നെ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സൂ വിഭാഗം. പാമ്പുകളുടെ കൂടുകളില്‍ ചട്ടികളില്‍ വെള്ളം സദാസമയവും നിറച്ച് വയ്ക്കും. അനാക്കൊണ്ട, രാജവെമ്പാല എന്നീ പാമ്പുകളുടെ കൂട്ടില്‍ എസി ഘടിപ്പിച്ചിട്ടുണ്ട്.

രാത്രി കാലങ്ങളില്‍ കൂടുകളില്‍ വെള്ളം നിറയ്ക്കുന്നതിന് രണ്ട് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറും മൃഗങ്ങളുടെ കൂടുകളില്‍ വെള്ളം നിറയ്ക്കുന്നതിന് പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഭക്ഷണത്തില്‍ വൈറ്റമിന്‍സും മിനറല്‍സും ചേര്‍ത്ത് നല്‍കുകയും ചെയ്യും.

34 കിലോഗ്രാം തണ്ണിമത്തന്‍, 10 കിലോഗ്രാം മുന്തിരി, 25 കിലോഗ്രാം നേന്ത്രപ്പഴം, 12 കിലോ ഗ്രാം ചെറു വാഴപ്പഴം, 3 കിലോ പൈനാപ്പിള്‍, 3 കിലോ ആപ്പിള്‍, 1 കിലോ ഓറഞ്ച്, 5 കിലോ പേരയ്ക്ക, 11 കിലോ പപ്പായ, ഒന്നര കിലോ മാതളം, 9 കിലോ വെള്ളരി എന്നിവയാണ് മൃഗശാലയിലെ ആകെ പഴവര്‍ഗ മെനു.

വേനൽ ചൂടിനെ പ്രതിരോധിക്കാൻ ആധുനിക സൗകര്യങ്ങൾ : വേനൽ ചൂടിൽ കേരളം ഉരുകിയൊലിക്കുന്നതിനൊപ്പം മൃഗശാലകളിലെ പക്ഷിമൃഗാദികളിലേക്കും ചൂടിന്‍റെ ആഘാതം പടർന്നുകൊണ്ടിരിക്കുകയാണ്. ചൂടിൽ നിന്ന് പ്രതിരോധം തീർക്കാൻ മൃഗശാല അധികൃതർ പ്രത്യേക വേനൽക്കാല പരിചരണമാണ് ഒരുക്കിയിരിക്കുന്നത്. ശരീരോഷ്‌മാവ് നിലനിർത്താനായി ശ്രാവൺ എന്ന കടുവയ്‌ക്ക് ദിവസവും രാവിലെയും ഉച്ചയ്‌ക്കും ശരീരത്തിൽ ഹോസ് ഉപയോഗിച്ച് വെള്ളമടിച്ച് കൊടുക്കും.

മനു എന്ന കടുവയ്‌ക്കും ഇതേ പരിചരണമുറയാണ് ലഭ്യമാക്കുന്നത്. രണ്ട് കടുവകളുടെയും കൂട്ടിൽ ഇഷ്‌ടാനുസരണം കുളിക്കാൻ ഷവറും സ്ഥാപിച്ചിട്ടുണ്ട്. ഇത് കൂടാതെ മാൻ, നീലക്കാള, കരടി, കടുവ എന്നിവയുടെ കൂടിനുള്ളിൽ വെള്ളം സ്‌പ്രേ ചെയ്യുന്ന സ്‌പ്രിംഗറും സ്ഥാപിച്ചിട്ടുണ്ട്. കാണ്ടാമൃഗം, റൈനോസ്, കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ കൂടിനുള്ളിൽ കുളം സജ്ജീകരിച്ചു. 24 മണിക്കൂറും മൃഗങ്ങളുടെ കൂടുകളിൽ വെള്ളം നിറയ്‌ക്കുന്നതിന് പ്രത്യേക നിരീക്ഷണം ഉണ്ടാകും.

Also read:കടുവയ്‌ക്ക് ഷവര്‍, അനക്കൊണ്ടയ്‌ക്ക് എ.സി; വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍ ആധുനിക സൗകര്യങ്ങളും പ്രത്യേക മെനുവുമൊരുക്കി മൃഗശാല

ABOUT THE AUTHOR

...view details