കേരളം

kerala

കവിതയുടെ വിഷ്‌ണുലോകം, ചിന്തകളുടെ കാവ്യലോകം... ഓർമയില്‍ വിഷ്‌ണുനാരായണൻ നമ്പൂതിരി

കവിതകളും ചിന്തകളും മലയാളത്തിന് നൽകി വിഷ്‌ണു നാരായണൻ നമ്പൂതിരി ഓർമയില്‍ മറഞ്ഞിട്ട് ഒരു വർഷം

By

Published : Feb 25, 2022, 6:46 AM IST

Published : Feb 25, 2022, 6:46 AM IST

Vishnu Narayanan Namboothiri Death anniversary  കവി വിഷ്‌ണു നാരായണൻ നമ്പൂതിരി ചരമ വാർഷികം  വിഷ്‌ണു നാരായണൻ നമ്പൂതിരി മരണം ഒരുവർഷം  തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം പുറപ്പെടാ ശാന്തി  one year of temple shanthi Vishnu Narayanan Namboothiri  ഉജ്ജയിനിയിലെ രാപ്പകലുകൾ  മാളവത്തിൽ മഴ വരും കവിത
വിഷ്‌ണുകാവ്യം വിടവാങ്ങിയിട്ട് ഒരു വർഷം

തിരുവനന്തപുരം: കവിതകളും ചിന്തകളും മലയാളത്തിന് നൽകി വിഷ്‌ണു നാരായണൻ നമ്പൂതിരി ഓർമയില്‍ മറഞ്ഞിട്ട് ഒരു വർഷം. ഇനിയും എഴുതിതീരാത്ത അദ്ദേഹത്തിന്‍റെ അനേകായിരം കവിതകളുടെ ശാന്തമേഘങ്ങൾ ഇന്നും നിർത്താതെ പെയ്യുകയാണ്.

വിഷ്‌ണുകാവ്യം വിടവാങ്ങിയിട്ട് ഒരു വർഷം

"മാളവത്തിൽ മഴ വരും വരുമെന്നു കൊതിയാർന്നു
കാലമെത്ര പോയി! നാമിന്നുണർന്നു നോക്കേ
ക്രൂരമെരിപകൽ, ദയാഹീനമാം നരച്ച വാനം
വേരു ചത്തു കഷണ്ടിയായ്ക്കഴിഞ്ഞ മണ്ണും! " - (കവിത - ഉജ്ജയിനിയിലെ രാപ്പകലുകൾ)

കവിതകളുടെ ശാന്തിക്കാരൻ

സാത്വികനായ വിഷ്‌ണു നാരായണൻ നമ്പൂതിരിയിലെ കവി ശക്തനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ച കവി അമ്മയുടെ ആഗ്രഹം നിറവേറ്റാൻ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ശാന്തിയായി. 'പുറപ്പെടാ ശാന്തി'യായി സേവിക്കുമ്പോൾ വേദങ്ങൾ സംബന്ധിച്ച പേപ്പർ അവതരണത്തിന് ലണ്ടനിലേക്കു പോയി.

തിരിച്ചെത്തിയ അദ്ദേഹത്തെ കാത്തിരുന്നത് വിവാദങ്ങളാണ്. ശാന്തി ആചാരം ലംഘിച്ച് കടൽ കടന്നതായിരുന്നു ആചാരവാദികളുടെ പ്രശ്‌നം.

വിഷ്‌ണു നാരായണൻ നമ്പൂതിരി വിവാദങ്ങൾക്ക് മുന്നിൽ അചഞ്ചലനായി നിന്നു. കേരളം അദ്ദേഹത്തിനൊപ്പം നിന്നു. ഒരേസമയം പൗരാണികനും പുരോഗമനവാദിയുമാകാൻ വിഷ്‌ണു നാരായണൻ നമ്പൂതിരിയെപ്പോലെ അധികം കവികൾക്ക് കഴിഞ്ഞിട്ടില്ല. കവിയുടെ മനുഷ്യത്വം സമാനതകളില്ലാത്തതായിരുന്നു.

ALSO READ: തരംഗമായി 'ആറാട്ടി'ലെ 'താരുഴിയും' ; പുതിയ ഗാനം പുറത്ത്‌

ഏകലോക ദർശനത്തിൽ അധിഷ്‌ഠിതമായ സ്നേഹമുഖമാണ് വിഷ്‌ണു നാരായണൻ നമ്പൂതിരിക്കുണ്ടായിരുന്നതെന്ന് യുവകവി എൻ.എസ് സുമേഷ് കൃഷ്‌ണൻ അനുസ്‌മരിക്കുന്നു.

പത്മശ്രീ, കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, എഴുത്തച്ഛൻ പുരസ്‌കാരം, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ് തുടങ്ങി പുരസ്‌കാരങ്ങൾ അനവധി. അതിനുമൊക്കെ മേലേ അപാരമായ ജീവിത ദർശനവും തീക്ഷ്‌ണമായ സാമൂഹ്യ അവബോധവും ദീപ്‌തമായ ഭാരതീയ ദാർശനികതയുടെ അർഥവത്തായ ആവിഷ്‌കാരവുമായിരുന്നു വിഷ്‌ണു നാരായണൻ നമ്പൂതിരിയുടെ ജീവിതം.

ABOUT THE AUTHOR

...view details