കേരളം

kerala

ETV Bharat / state

Fever kerala | സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നു; ഇന്നലെയും പതിമൂവായിരത്തിനടുത്ത് കേസുകള്‍ - Dengue fever Kerala

രണ്ട് പനി മരണം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തതോടെ പനി ബാധിച്ച് മൂന്നാഴ്‌ചയ്ക്കുള്ളിൽ മരിച്ചവരുടെ എണ്ണം 32 ആയി ഉയർന്നു.

പകർച്ച പനി  പകർച്ചപ്പനി  പനി  കേരളത്തിൽ പനി വ്യാപിക്കുന്നു  VIRAL FEVER SPREADING IN KERALA  VIRAL FEVER  എലിപ്പനി  ഡെങ്കിപ്പനി  ഡെങ്കിപ്പനി വ്യാപിക്കുന്നു  ഡോക്‌സിസൈക്ലിന്‍  ആരോഗ്യ വകുപ്പ്  വീണ ജോർജ്  Dengue fever Kerala  Rat fever kerala
പകര്‍ച്ചപ്പനി വ്യാപിക്കുന്നു

By

Published : Jun 21, 2023, 11:21 AM IST

തിരുവനന്തപുരം :സംസ്ഥാനത്ത് പകര്‍ച്ച പനിയുടെ വ്യാപനം വര്‍ധിക്കുന്നു. ഇന്നലെയും പതിമൂന്നായിരത്തിനടുത്താണ് പനി ബാധിതരുടെ എണ്ണം. ഇന്നലെ 12876 പേര്‍ സംസ്ഥാനത്ത് പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപിയില്‍ ചികിത്സ തേടി. 170 പേര്‍ ആശുപത്രിയില്‍ അഡ്‌മിറ്റായി ചികിത്സ തേടുകയും ചെയ്‌തിട്ടുണ്ട്. ഇന്നലെ രണ്ട് പനി മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ പനി ബാധിച്ച് മൂന്നാഴ്‌ചയ്ക്കുള്ളിൽ മരിച്ചവരുടെ എണ്ണം 32 ആയി.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പനി ബാധിച്ച് ചികിത്സ തേടിയത്. കുറവ് ഇടുക്കി ജില്ലയിലുമാണ്. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വര്‍ധിക്കുകയാണ്. 133 പേര്‍ക്കാണ് ഇന്നലെ മാത്രം ഡെങ്കി സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഡെങ്കി ബാധിതരുടെ എണ്ണം കൂടുതല്‍.

മലപ്പുറത്ത് വ്യാപനം രൂക്ഷം : മലപ്പുറം ജില്ലയിലാണ് കഴിഞ്ഞ ദിവസം പനി ബാധിതരുടെ എണ്ണം കൂടുതല്‍. ഇന്നലെ 2095 പേരാണ് മലപ്പുറത്ത് പനി ബാധിച്ച് ചികിത്സ തേടിയത്. തിരുവനന്തപുരം 1156, കൊല്ലം 946, പത്തനംതിട്ട 503, ഇടുക്കി 422, കോട്ടയം 438, ആലപ്പുഴ 880, എറണാകുളം 1217, തൃശ്ശൂര്‍ 669, പാലക്കാട് 835, മലപ്പുറം 2095, കോഴിക്കോട് 1529, വയനാട് 464, കണ്ണൂര്‍ 929, കാസര്‍കോട് 793 എന്നിങ്ങനെയാണ് ജില്ലകളിലെ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം.

കഴിഞ്ഞ 11 ദിവസമായി പതിനായിരത്തിലധികം പേര്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്. ഈ മാസം ഇന്നലെ വരെ 174,222 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടി പരിശോധിച്ചാല്‍ കണക്കുകള്‍ ഇതിലും ഇരട്ടിയാകും.

ഡെങ്കി വ്യാപനത്തില്‍ എറണാകുളം മുന്നില്‍ : സംസ്ഥാനത്ത് പകര്‍ച്ച പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ വ്യാപനവും വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ 133 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 298 പേര്‍ ഡെങ്കിപ്പനി സംശയിച്ച് ചികിത്സയും തേടിയിട്ടുണ്ട്.

ഇതില്‍ ഭൂരിഭാഗവും എറണാകുളം ജില്ലയിലാണ്. ഇവിടെ 64 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോള്‍ 9055 പേര്‍ ഡെങ്കി സംശയിച്ച് ചികിത്സയും തേടി. ജൂണ്‍ മാസത്തില്‍ ഇതുവരെ 1,168 പേര്‍ക്കാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

പിടിമുറുക്കി എലിപ്പനിയും : കൂടാതെ സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഇന്നലെ ഏഴ് പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 10 പേര്‍ എലിപ്പനി സംശയിച്ച് ചികിത്സയിലുമുണ്ട്. ജൂണ്‍ മാസത്തില്‍ ഇതുവരെ 8376 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. 126 പേര്‍ രോഗം സംശയിച്ച് ചികിത്സയിലുമുണ്ട്.

എലിപ്പനി കൂടുതല്‍ അപകടകാരിയായതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.

പനി ബാധിതരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിച്ചതോടെ ആശുപത്രികള്‍ക്ക് ചികിത്സ പ്രോട്ടോകോളും എസ്.ഒ.പി.യും ആരോഗ്യ വകുപ്പ് നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുരക്ഷ സാമഗ്രികള്‍ ഉറപ്പ് വരുത്താനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details