കേരളം

kerala

ETV Bharat / state

തിരുവനന്തപുരം നഗരത്തിൽ ദമ്പതികൾക്ക് നേരെ അതിക്രമം; 2 പേർ പിടിയിൽ - Fort Police

സംഭവത്തിൽ ജയകൃഷ്‌ണൻ, അരുൺ എന്നീ പ്രതികളെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്‌തു

തിരുവനന്തപുരം നഗരത്തിൽ ദമ്പതികൾക്ക് നേരെ അതിക്രമം  ദമ്പതികൾക്ക് നേരെ അതിക്രമം  കിഴക്കേക്കോട്ട  Violence against couple in Thiruvananthapuram  Violence against couples  ഫോർട്ട് പൊലീസ്  Fort Police  കിഴക്കേകോട്ടയിൽ ദമ്പതികൾക്ക് നേരെ അതിക്രമം
ദമ്പതികൾക്ക് നേരെ അതിക്രമം

By

Published : Jun 4, 2023, 11:01 PM IST

തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തിൽ ദമ്പതികൾക്ക് നേരെ അതിക്രമം. കിഴക്കേകോട്ട ജങ്‌ഷനിലെ കരീം ജ്യൂസ് കടയ്ക്ക് മുൻപിൽ ആണ് സംഭവം. ദമ്പതികളെ ആക്രമിച്ച ജയകൃഷ്‌ണൻ, അരുൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. വൈകിട്ട് 4.30 നായിരുന്നു ദമ്പതികൾക്ക് നേരെ ആക്രമണം ഉണ്ടായത്.

ജ്യൂസ് കടയ്ക്ക് മുൻപിലൂടെ നടന്നുപോയ സ്ത്രീയെ അക്രമികൾ കടന്നു പിടിക്കുകയായിരുന്നു. ഇത് ഒപ്പമുണ്ടായ ഭർത്താവ് ചോദ്യം ചെയ്‌തു. പിന്നാലെ അക്രമികൾ ഭർത്താവിനെയും ഭാര്യയെയും ക്രൂരമായി മർദിക്കുകയായിരുന്നു. ഇതോടെ സ്ഥലത്ത് ആൾക്കൂട്ടം ഉണ്ടായി. നാട്ടുകാർ അക്രമികളെ തടഞ്ഞ് വച്ച് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

പിന്നാലെ എസ്ഐ ഉൾപ്പെടുന്ന സംഘം സ്ഥലത്ത് എത്തി അക്രമികളായ യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അക്രമികൾ ഇരുവരും തിരുവനന്തപുരം വെള്ളയണി സ്വദേശികൾ ആണെന്നാണ് വിവരം. ഇവർക്കെതിരെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, വധശ്രമം, പൊതു സ്ഥലത്ത് ശല്യം ഉണ്ടാക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.

തുടരുന്ന ആക്രമണങ്ങൾ : അടുത്തിടെ നഗരത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം വർധിക്കുന്ന സാഹചര്യമുണ്ട്. സമീപകാലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യക്ക് എതിരെ അടക്കം നഗര മധ്യത്തിൽ ഒട്ടേറെ സ്‌ത്രീകൾക്ക് നേരെ ആക്രമണം നടന്നിരുന്നു. ഏറെ വിവാദമായ പാറ്റൂരിലെ സ്ത്രീക്കെതിരെയുള്ള അതിക്രമത്തിലും പൊലീസിന് ഇതുവരെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളും ആക്ഷേപങ്ങളും പൊലീസിനെതിരെ ഉയർന്നിരുന്നു. നഗരത്തിലെ പ്രധാന റോഡുകളിൽ അടുത്തകാലത്ത് ഇത്തരത്തിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമത്തിൽ പൊലീസിന് പ്രതിയെ പിടിക്കാൻ സഹായകരമായത് സിസിടിവി ദൃശ്യങ്ങൾ ആയിരുന്നു.

എന്നാൽ പ്രധാന റോഡുകളിൽ നിന്നും ഉള്ളിലേക്കുള്ള ഇടറോഡുകളിൽ ഇത്തരത്തിലുള്ള ആക്രമണം നടക്കുമ്പോൾ പൊലീസ് ഇരുട്ടിൽ തപ്പുന്ന സാഹചര്യമാണുള്ളത്. രാത്രി വൈകിയാൽ ഈ പ്രദേശങ്ങളിൽ വെളിച്ചമില്ലാത്തതും പൊലീസ് പട്രോളിങ് ശക്തമല്ലാത്തതും ആക്രമണങ്ങളുടെ തോത് വർധിപ്പിക്കുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

തലസ്ഥാന നഗരിയിലും സുരക്ഷിതമല്ല : അതിക്രമം ഉണ്ടായാൽ സിസിടിവി ഉൾപ്പെടെയുള്ള തെളിവുകൾ ലഭിക്കാതെ വരുന്നതും തുടർ അന്വേഷണങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. തലസ്ഥാന നഗരിയിൽ സ്ത്രീകൾക്കെതിരെ ഉണ്ടാവുന്ന ആക്രമണം സംസ്ഥാനമാകെ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം സർക്കാരിനെതിരെ നേരത്തെ നിയമസഭയിൽ അടിയന്തര പ്രമേയവും ഉയർത്തിയിരുന്നു.

മന്ത്രിയുടെ ഡ്രൈവറും പ്രതി : കഴിഞ്ഞ വർഷം നവംബറിൽ കുറവൻകോണത്ത് സ്ത്രീക്ക് നേരെ നടന്ന അതിക്രമത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ സ്റ്റാഫ് ഡ്രൈവറെ അറസ്റ്റ് ചെയ്‌ത സംഭവവും വലിയ വിവാദമായിരുന്നു. മ്യൂസിയം ഭാഗത്ത് പ്രഭാത സവാരിക്കെത്തിയ വനിത ഡോക്‌ടറോട് ലൈംഗിക ചുവയോടു കൂടി സംസാരിച്ചുവെന്ന കേസിൽ മലയന്‍കീഴ് സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്.

പേരൂര്‍ക്കട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നുവെങ്കിലും പൊലീസിന് പ്രതിയെ പിടികൂടാനായിരുന്നില്ല. തുടർന്ന് ഇയാളുടെ രേഖാചിത്രം ഉൾപ്പെടെ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലും പത്ര മാധ്യമങ്ങളിലും പ്രചരിപ്പിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

ABOUT THE AUTHOR

...view details