കേരളം

kerala

ETV Bharat / state

പോരായ്‌മകൾ ഗൗരവമായി കാണുന്നു, പരിശോധന വ്യക്തി കേന്ദ്രീകൃതമല്ലെന്ന് എ.വിജയരാഘവൻ - ജി സുധാകരൻ

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിൽ വീഴ്‌ച വരുത്തിയെന്ന ആരോപണത്തിൽ ജി.സുധാകരനെതിരെ പാർട്ടിതല അന്വേഷണം നടത്തുമെന്ന് സിപിഎം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

Vijayaraghavan  inspection  ambalappuzha  election campaig  g sudhakaran  വിജയരാഘവൻ  എ വിജയരാഘവൻ  പരിശോധന  അമ്പലപ്പുഴ  തെരഞ്ഞെടുപ്പ് പ്രചാരണം  ജി സുധാകരൻ  എ വിജയരാഘവൻ
പരിശോധന വ്യക്തി കേന്ദ്രീകൃതമല്ലെന്ന് എ.വിജയരാഘവൻ

By

Published : Jul 10, 2021, 7:23 PM IST

Updated : Jul 10, 2021, 7:39 PM IST

തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സംബന്ധിച്ച പരാതിയില്‍ വ്യക്തി കേന്ദ്രീകൃതമായ പരിശോധനയല്ല സിപിഎം നടത്തുന്നതെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സംബന്ധിച്ച് പരാതി ഉയര്‍ന്നിരുന്നു. പാര്‍ട്ടി ഇത് സമിതിയെ വച്ച് പരിശോധിക്കാന്‍ തീരുമാനിച്ചു. പരാതിയുടെ നിജസ്ഥിതിയാണ് പരിശോധിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

പരിശോധന വ്യക്തി കേന്ദ്രീകൃതമല്ലെന്ന് എ.വിജയരാഘവൻ

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുണ്ടായ പോരായ്‌മകള്‍ സിപിഎം ഗൗരവമായാണ് പരിഗണിക്കുന്നത്. വലിയ വിജയത്തിനിടയിലും ഉണ്ടായ ചെറിയ പോരായ്‌മകള്‍ സിപിഎം പരിശോധിക്കും. പാലയിലെയും കല്‍പ്പറ്റയിലേയും ഉള്‍പ്പെടെ ജയിക്കാവുന്ന മണ്ഡലങ്ങളിലെ തോല്‍വിയില്‍ സൂക്ഷ്‌മ പരിശോധന നടത്തും.

READ MORE:അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്‌ച: സുധാകരനെതിരെ സിപിഎം അന്വേഷണം

കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധത്തില്‍ ജില്ലാ കമ്മിറ്റി സ്വീകരിച്ച നടപടിക്ക് സംസ്ഥാന നേതൃത്വം അംഗീകാരം നല്‍കിയിതായും വിജയരാഘവന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അവലോകനം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ സുധാകരന്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

Last Updated : Jul 10, 2021, 7:39 PM IST

ABOUT THE AUTHOR

...view details