തിരുവനന്തപുരം: ജനം പ്രതീക്ഷയും വിശ്വാസവും അർപ്പിച്ച സർക്കാരാണ് അധികാരത്തിലേറിയതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. ജനം അർപ്പിച്ച വിശ്വാസത്തോട് സർക്കാർ നൂറ് ശതമാനം നീതി പുലർത്തും. പ്രകടനപത്രിക അനുസരിച്ച് മുന്നോട്ടുപോകും.
കൂടുതൽ വായനയ്ക്ക്:വിജയചരിതം, പ്രമുഖരുടെ സാന്നിധ്യം, പ്രൗഢഗംഭീരം രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു
കഴിഞ്ഞതവണ 600 കാര്യങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ കേരളത്തിലെ സമഗ്ര വികസനത്തിന് ഉതകുന്ന 900 പദ്ധതികളാണ് ഇപ്പോഴുള്ളത്. ഭാവി കേരളത്തിന്റെ വികസന സമഗ്രതയാണ് പ്രകടനപത്രികയിലുള്ളതെന്നും വിജയരാഘവൻ പറഞ്ഞു.