തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ വിജിലൻസ് നാളെ (നവംബര്‍ 14) നഗരസഭ ജീവനക്കാരുടെ മൊഴിയെടുക്കും. രണ്ട് ജീവനക്കാരോട് മൊഴിയെടുക്കുന്നതിനായി നാളെ വിജിലൻസ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കൗൺസിലർ ഡിആർ അനിലിന്‍റെ മൊഴി രേഖപ്പെടുത്തുന്നതിനായി ക്രൈം ബ്രാഞ്ച് അനിലിനോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമന കത്ത് വിവാദം; വിജിലന്‍സ് നാളെ നഗരസഭ ജീവനക്കാരുടെ മൊഴിയെടുക്കും
മൊഴി രേഖപ്പെടുത്തുന്നതിനായി രണ്ട് നഗരസഭ ജീവനക്കാരോട് നാളെ (നവംബര്‍ 14) വിജിലൻസ് ഓഫിസിൽ ഹാജരാകാനാണ് നിര്‍ദേശം. അതേസമയം ക്രൈം ബ്രാഞ്ചിന് നേരിട്ട് മൊഴി നൽകിയെന്ന സിപിഎം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ പ്രസ്‌താവന അന്വേഷണ സംഘം നിഷേധിച്ചു.
നിയമന കത്ത് വിവാദം; വിജിലന്‍സ് നാളെ നഗരസഭ ജീവനക്കാരുടെ മൊഴിയെടുക്കും
മേയറുടെ പേരിലുള്ള കത്ത് ഡിആർ അനിൽ സിപിഎം പ്രവർത്തകരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ഇട്ടുവെന്നാണ് സംശയിക്കുന്നത്. സിപിഎം ജില്ല സെക്രട്ടറി ക്രൈം ബ്രാഞ്ചിന് നേരിട്ട് മൊഴി നൽകിയെന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതെങ്കിലും അന്വേഷണ സംഘം ഇത് നിഷേധിച്ചിട്ടുണ്ട്. ആനാവൂര്‍ നാഗപ്പനും ഡിആർ അനിലും മൊഴി നൽകിയില്ലെങ്കിലും അടുത്തയാഴ്‌ച തന്നെ പ്രാഥമിക റിപ്പോര്‍ട്ട് നൽകാനാണ് ക്രൈം ബ്രാഞ്ചിന്‍റെ തീരുമാനം.