കേരളം

kerala

ETV Bharat / state

കൈപ്പത്തിക്ക് കുത്തിയാല്‍ താമര; തിരുവനന്തപുരത്ത് അട്ടിമറിയോ?

കോവളം ചൊവ്വര 154 -ാം ബൂത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ രേഖപ്പെടുത്തിയ വോട്ട് താമരയ്ക്ക് പതിഞ്ഞുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

വോട്ടിങ് യന്ത്രത്തില്‍ തിരിമറി

By

Published : Apr 23, 2019, 9:39 AM IST

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ കോവളം നിയമസഭാ മണ്ഡലത്തില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറിയെന്ന് പാരാതി. കോവളം ചൊവ്വര 154 -ാം ബൂത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ രേഖപ്പെടുത്തിയ വോട്ട് താമരയ്ക്ക് പതിഞ്ഞുവെന്നാണ് പരാതി. 77 വോട്ടുകൾ രേഖപ്പെടുത്തിയ ശേഷമാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. പരാതിയെ തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി. ആദ്യം പോൾ ചെയ്ത 77 വോട്ടുകളുടേയും വിവി പാറ്റ് എണ്ണാൻ തീരുമാനിച്ചു. രാവിലെ മോക് പോളിങില്‍ തകരാർ ശ്രദ്ധയില്‍ പെട്ടില്ലെന്ന് പോളിങ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ചേർത്തലയിലും സമാന ആരോപണം. കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യുമ്പോൾ തെളിയുന്നത് താമര ചിഹ്നം എന്നാണ് പരാതി. ചേർത്തല കിഴക്കേ നാല്പത് ബൂത്തിലാണ് പരാതി. എന്നാല്‍ പരാതിയും ആരോപണവും നിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കലക്ടറുടെ പരിശോധനയില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതായി മീണ വ്യക്തമാക്കി.

ABOUT THE AUTHOR

...view details