വെഞ്ഞാറമൂട്: വധശ്രമക്കേസിലെ പ്രതികളായ സഹോദരങ്ങള്‍ പൊലീസ് പിടിയിലായി. നെല്ലനാട് വെട്ടുവിള സ്വദേശികളായ പുത്തൻവീട്ടിൽ ഷൈജു(24), സഹോദരന്‍ ശ്യാം (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മെയ് മാസത്തിൽ വെട്ടുവിളയിൽ മാരകായുധങ്ങളുമായി സംഘടിച്ചെത്തി നാലോളം പേരെ വെട്ടി കൊലപെടുത്താൻ ശ്രമിച്ച കേസിലാണ് ഇവരെ പിടികൂടിയത്. വെഞ്ഞാറമൂട് പൊലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി.അശോകന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികള്‍ പിടിയിലായത്.
വെട്ടുവിള വധശ്രമക്കേസ്; രണ്ട് പ്രതികള്‍ കൂടി പിടിയില്‍
തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ബി.അശോകന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികള്‍ പിടിയിലായത്
കേസിലെ പ്രതികളായ ഷൈൻ, ഷാരു, വിഷ്ണു, ശ്രീരാജ്, ശ്രീനാഥ്, മഞ്ജേഷ്, മനേഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുൻ വൈരാഗ്യം കാരണം പ്രതികൾ ആയുധങ്ങളുമായി സംഘടിച്ചെത്തി അനിക്കുട്ടൻ, ശരത്ചന്ദ്രൻ, സുനിൽ, വിനീത് എന്നിവരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും സ്ത്രീകളെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്‌തുവെന്നാണ് കേസ്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്‍റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടർ വി.കെ. വിജയരാഘവൻ, സബ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ, സബ് ഇൻസ്‌പെക്ടർ ഫിറോസ് ഖാൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.