തിരുവനന്തപുരം:നിയമസഭാ കൈയാങ്കളി കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ നൽകിയ ഹർജിക്കെതിരെ അഭിഭാഷക പരിഷത്തും രമേശ് ചെന്നിത്തലയും നൽകിയ ഹർജിയിൽ തിരുവനന്തപുരം സിജെഎം കോടതി ഇന്ന് (വ്യാഴാഴ്ച) വിധി പറയും.
വി. ശിവൻകുട്ടിക്കൊപ്പം ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ. അജിത്ത്, സി.കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. അഭിഭാഷക പരിഷത്ത് ഇതിനെതിരെ തടസഹർജി നൽകിയിരുന്നു. തടസവാദം ഉന്നയിച്ച രമേശ് ചെന്നിത്തലയും കോടതിയെ സമീപിച്ചു.