വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു - വെഞ്ഞാറമ്മൂട്
കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പൂവാർ, പാറശ്ശാല ഡിപ്പോകളും അടച്ചിട്ടിരിക്കുകയാണ്.
വെഞ്ഞാറമ്മൂട് കെ.എസ്. ആർ.ടി.സി ഡിപ്പോ അടച്ചു
തിരുവനന്തപുരം : കൊവിഡ് വ്യാപന ഭീതിയെ തുടർന്ന്വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു. വെഞ്ഞാറമൂട് നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇവിടെ നിന്നുള്ള എല്ലാ സർവീസുകളും നിർത്തി വച്ചു. കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പൂവാർ, പാറശ്ശാല ഡിപ്പോകളും അടച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിൽ 28 വരെ ലോക്ക് ഡൗൺ നീട്ടിയതിനാൽ നഗരത്തിൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല.