കേരളം

kerala

ETV Bharat / state

ടൂറിസം വകുപ്പ് കൈയ്യൊഴിഞ്ഞ് വേളി ടൂറിസ്റ്റ് വില്ലേജ്

കായൽ ടൂറിസത്തിന് പേരുകേട്ട വേളി ടൂറിസ്റ്റ് വില്ലേജിൽ വിനോദസഞ്ചാരികൾക്കായുള്ള ബോട്ട് സർവീസുകൾ അവതാളത്തിൽ. കാലഹരണപ്പെട്ട ബോട്ടുകളും ബോട്ടുകളുടെ എണ്ണത്തിലെ കുറവുമാണ് സഞ്ചാരികളെ വലയ്ക്കുന്നത്. വേണ്ടസമയത്ത് അറ്റകുറ്റപ്പണി നടത്താതെയുള്ള ബോട്ട് യാത്ര അപകടം ക്ഷണിച്ചുവരുത്തുന്നു.

വേളി ടൂറിസം വില്ലേജ്

By

Published : Feb 10, 2019, 8:24 PM IST

കടലിനഭിമുഖമായി കായലിലൂടെ ഒരു ബോട്ട് യാത്ര കായലും കടലും കൈകോർക്കുന്നതും കരയിലെ പച്ചപ്പും ഒരുപോലെ ആസ്വദിക്കാൻ കഴിയും എന്നതാണ് വേളി ടൂറിസ്റ്റ് വില്ലേജിലെ ബോട്ട് യാത്രയുടെ പ്രത്യേകത

ടൂറിസം വകുപ്പിന് വലിയ വരുമാനമാണ് ബോട്ട് സർവീസിലൂടെ ഇവിടെ നിന്നും ലഭിക്കുന്നത്. എന്നാൽ വേണ്ടത്ര ബോട്ടുകൾ ഇല്ലാത്തത് വിനോദസഞ്ചാരികളെ വലയ്ക്കുന്നു. 18 പേർക്ക് വീതം സഞ്ചരിക്കാവുന്ന രണ്ട് സഫാരി ബോട്ടുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. അതാകട്ടെ കഴിഞ്ഞ പത്ത് വർഷമായി അറ്റകുറ്റപ്പണികൾ നടത്തിയിട്ട്. നാല് സ്പീഡ് ബോട്ടുകളിൽ രണ്ടെണ്ണം മാത്രം സർവീസ് നടത്തുന്നു. നേരത്തെ പെഡൽബോട്ട് റോബോട്ട് കയാക്, വാട്ടർ സ്കൂട്ടർ കരയിലും വെള്ളത്തിലും ഒരു പോലെ സഞ്ചരിക്കുന്ന ഓവർ ക്രാഫ്റ്റ് തുടങ്ങിയ ബോട്ടുകൾ ഇവിടെ സർവീസ് നടത്തിയിരുന്നതാണ്. ടൂറിസ്റ്റ് വില്ലേജിലെ ഒരുകോണിൽ ഇപ്പോഴും ബോട്ടുകളുടെ ശവപറമ്പ് എന്നോണം അവയുടെ ശേഷിപ്പുകൾ കാണാം.

നേരത്തെ നിരവധി സഞ്ചാരികളാണ് ബോട്ട് സവാരിക്കായി ഇവിടെ എത്തിയിരുന്നത്. ബോട്ടുകളുടെ എണ്ണം കുറഞ്ഞതോടെ അവധിദിനങ്ങളിൽ പോലും തിരക്കൊഴിഞ്ഞ മട്ടാണ്.

വേളി ടൂറിസം വില്ലേജ്


ABOUT THE AUTHOR

...view details