കണ്ടെയ്ൻമെന്‍റ് സോണിൽ നിന്ന് വാഹനങ്ങളുടെ കുത്തൊഴുക്ക്; നടപടി കടുപ്പിച്ച് പൊലീസ് - കണ്ടെയ്ൻമെന്‍റ് സോൺ
നഗരാതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ഡിസിപിയുടെ നിർദേശം
തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരത്തിലേക്ക് കണ്ടെയ്ൻമെന്‍റ് സോണിൽ നിന്ന് വാഹനങ്ങൾ എത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നടപടി കടുപ്പിച്ച് പൊലീസ്. ബീമാപള്ളി, മുട്ടത്തറ, വലിയതുറ തുടങ്ങി രോഗവ്യാപന സാധ്യത ഭയക്കുന്ന പ്രദേശങ്ങളിൽ നിന്ന് സെക്രട്ടേറിയറ്റ് ഭാഗത്തെത്തിയ വാഹനങ്ങൾ തടഞ്ഞ് പൊലീസ് തിരിച്ചയച്ചു. നഗരാതിർത്തികളിൽ പരിശോധന കർശനമാക്കാൻ ഡിസിപി ദിവ്യ ഗോപിനാഥ് നിർദേശം നൽകി. ലോക്ക് ഡൗൺ ലംഘിച്ച് കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിന്ന് നഗരാതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.