തിരുവനന്തപുരം:പോസ്റ്ററുകൾ ആക്രിക്കടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം പാർട്ടി അന്വേഷിക്കട്ടെയെന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ.എസ് നായർ. ആരൊക്കെയാണ് ഇതിന് പിന്നിലുള്ളതെന്ന് തനിക്കറിയില്ല. വിഷയത്തിൽ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും പരാതി അറിയിച്ചിട്ടുണ്ട്. വിഷയം ഗൗരവമായാണ് നേതൃത്വം എടുത്തിട്ടുള്ളത്. അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പ് നൽകിയിട്ടുള്ളതായി വീണ.എസ് നായർ പറഞ്ഞു.
ഉപയോഗിക്കാത്ത പോസ്റ്റര്‍ ആക്രികടയില്‍; പാര്‍ട്ടി അന്വേഷിക്കട്ടയെന്ന് വീണ - veena s nair poster
വിഷയത്തിൽ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും പരാതി അറിയിച്ചിട്ടുണ്ട്.
വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാര്‍ഥി വീണയുടെ ഉപയോഗിക്കാത്ത പോസ്റ്ററുകൾ ആക്രിക്കടയില്‍ കണ്ട സംഭവം; പാർട്ടി അന്വേഷിക്കട്ടെയെന്ന് വീണ
വട്ടിയൂർക്കാവിലെ പ്രചാരണ പ്രവർത്തനങ്ങളിൽ തോന്നിയ അതൃപ്തികൾ അതത് സമയത്ത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടി ഏൽപ്പിച്ച ദൗത്യം കൃത്യമായി നിറവേറ്റി. വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണ ദിനങ്ങളിൽ പ്രവർത്തകരും ഒപ്പം നിന്നു. ചിലരുടെ നിസഹകരണം സംബന്ധിച്ച് നിലപാടെടുക്കേണ്ടത് പാർട്ടിയാണ്. ഉടൻതന്നെ പാർട്ടി നേതൃത്വത്തിന് രേഖാമൂലം പരാതി നൽകുമെന്നും വീണ.എസ് നായർ പറഞ്ഞു.