കേരളം

kerala

ETV Bharat / state

വാക്‌സിൻ എടുത്തവർക്ക് കൊവിഡ് മരണത്തിനുള്ള സാധ്യത കുറവ്; വീണ ജോർജ്

വാക്‌സിൻ എടുത്ത ശേഷം മരിച്ചവരിൽ 700 പേർ ഒരു ഡോസ് വാക്‌സിൻ മാത്രം എടുത്തവരാണ്. 205 പേർ മാത്രമാണ് രണ്ട് ഡോസും എടുത്ത് വാക്‌സിനേഷൻ പൂർത്തിയാക്കിയത്.

Veena George  covid  covid vaccine  covid death  വാക്‌സിൻ  വീണ ജോർജ്  വാക്‌സിൻ എടുത്തവർക്ക് കൊവിഡ് മരണത്തിനുള്ള സാധ്യത കുറവ്  കൊവിഡ് വാക്‌സിൻ  കൊവിഡ് മരണം
വാക്‌സിൻ എടുത്തവർക്ക് കൊവിഡ് മരണത്തിനുള്ള സാധ്യത കുറവ്; വീണ ജോർജ്

By

Published : Sep 9, 2021, 8:43 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ എടുത്തവരിൽ മരണം കുറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് മരിച്ചവരിൽ 90 ശതമാനവും വാക്‌സിൻ എടുക്കാത്തവരാണ്.

ജൂൺ 18 മുതൽ സെപ്റ്റംബർ 3 വരെയുള്ള കണക്കുകൾ പരിശോധിച്ചാണ് ആരോഗ്യ വകുപ്പ് ഇത്തരമൊരു നിഗമനത്തിൽ എത്തിയിരിക്കുന്നത്. ഈ കാലയളവിൽ 9195 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതിൽ 905 പേർ മാത്രമാണ് വാക്‌സിനേഷന് ശേഷം മരണത്തിന് കീഴടങ്ങിയത്. ബാക്കിയുള്ളവർ ഒരു ഡോസു പോലും സ്വീകരിക്കാത്തവരാണ്.

വാക്‌സിൻ എടുത്തവർക്ക് കൊവിഡ് മരണത്തിനുള്ള സാധ്യത കുറവ്; വീണ ജോർജ്

വാക്‌സിൻ എടുത്ത ശേഷം മരിച്ചവരിൽ 700 പേർ ഒരു ഡോസ് വാക്‌സിൻ മാത്രം എടുത്തവരാണ്. 205 പേർ മാത്രമാണ് രണ്ട് ഡോസും എടുത്ത് വാക്‌സിനേഷൻ പൂർത്തിയാക്കിയത്. വാക്‌സിനേഷൻ പൂർത്തിയാക്കിയ ശേഷം മരിച്ചവരിൽ ഭൂരിഭാഗം പേർക്കും ഗുരുതര രോഗമുണ്ടായിരുന്നതായും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ജൂൺ 18 മുതൽ മരിച്ച 9195 രോഗികളിൽ 6200 പേർ ഗുരുതര രോഗമുള്ളവരാണ്. 2995 പേരാണ് കാര്യമായ രോഗങ്ങളില്ലാതെ മരണത്തിന് കീഴടങ്ങിയത്.

ഒമ്പത് ലക്ഷത്തോളം പേർ വാക്‌സിൻ എടുക്കാൻ ഇതുവരെ തയാറായിട്ടില്ല എന്നാണ് ആരോഗ്യ വകുപ്പിൻ്റെ കണക്ക്. ഇവർക്ക് എത്രയും വേഗത്തിൽ വാക്‌സിൻ എടുക്കാനുള്ള ശ്രമവും വകുപ്പ് ആരംഭിച്ചിട്ടുണ്ട്. വാക്‌സിൻ എടുക്കാൻ കഴിയുന്ന ജനസംഖ്യയുടെ 77.422 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിൻ സംസ്ഥാനത്ത് നൽകി കഴിഞ്ഞു. ഈ മാസം അവസാനത്തോടെ അർഹരായ എല്ലാവർക്കും ഒരു ഡോസ് വാക്‌സിൻ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

Also Read: സംസ്ഥാനത്തിന് 9.55 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ കൂടി

ABOUT THE AUTHOR

...view details