കേരളം

kerala

ETV Bharat / state

Mofia Parveen's Death | മോഫിയയുടെ ആത്മഹത്യ ; അനീതി കാട്ടുന്ന പൊലീസുകാരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് വിഡി സതീശൻ - പൊലീസിനെതിരെ കത്തെഴുതി യുവതി തൂങ്ങിമരിച്ചു

Mofia Parveen's Death | തെറ്റായ കാര്യങ്ങള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കുന്നില്ലെന്നും പരാതിയുമായി എത്തുന്ന പെണ്‍കുട്ടികളെ ദുര്‍നടത്തിപ്പുകാരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

kochi suicide  vd satheeshan against chief minister  ആലുവയിൽ യുവതിയുടെ ആത്മഹത്യ  പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ  opposition leader
ആലുവയിൽ യുവതിയുടെ ആത്മഹത്യ; അനീതി കാട്ടുന്ന പൊലീസുകാരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് വിഡി സതീശൻ

By

Published : Nov 23, 2021, 4:18 PM IST

Updated : Nov 23, 2021, 10:45 PM IST

തിരുവനന്തപുരം : ആലുവയില്‍ യുവതി ആത്മഹത്യ ചെയ്‌ത സംഭവം (Mofia Parveen's Death) ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (opposition leader vd satheeshan). വാദിയായി ചെന്ന പെണ്‍കുട്ടിയോട് ഏറ്റവും മോശമായാണ് പൊലീസ് സംസാരിച്ചത്. തെറ്റായ കാര്യങ്ങള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. അവരെ മുഴുവന്‍ സംരക്ഷിക്കാന്‍ എന്ത് ബാധ്യതയാണ് മുഖ്യമന്ത്രിക്കുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പൊലീസിനെതിരെ വ്യാപക ആക്ഷേപങ്ങളാണ് ഉയരുന്നത്. പരാതിയുമായി എത്തുന്ന പെണ്‍കുട്ടികളെ ദുര്‍നടത്തിപ്പുകാരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്ത് നീതീയാണ് പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Also Read: Kochi Suicide | സുഹൈല്‍, എന്‍റെ പ്രാക്ക് എന്നും നിനക്ക് ഉണ്ടാവും..! മരിക്കുന്നതിന് മുമ്പേ മോഫിയ എഴുതി

പൊലീസിനെതിരെയും ഭർത്തൃ വീട്ടുകാർക്ക് എതിരെയും കത്തെഴുതിവച്ച ശേഷമാണ് ആലുവ സ്വദേശി മോഫിയ പർവീൺ ആത്മഹത്യ ചെയ്‌തത്. ഭർതൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡന പരാതി (Domestic violence complaint) നിലനിൽക്കവെയാണ് സംഭവം. പൊലീസ് മോശമായി പെരുമാറിയെന്ന ആരോപണം യുവതി എഴുതിയ കുറിപ്പിലുണ്ട്.

അതേസമയം, സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐ സുധീറിനെതിരെ നേരത്തെയും സമാന പരാതികള്‍ ഉയര്‍ന്നിരുന്നു. കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസിലെ(Uthra murder case) അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീര്‍. കേസില്‍ വീഴ്‌ച വരുത്തിയതിനെ തുടര്‍ന്ന് ആലുവയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഈ വീഴ്‌ചയില്‍ പൊലീസിന്‍റെ ആഭ്യന്തര അന്വേഷണം ഈ മാസം 19നാണ് പൂര്‍ത്തിയായത്.

Last Updated : Nov 23, 2021, 10:45 PM IST

ABOUT THE AUTHOR

...view details