തിരുവനന്തപുരം: കിഫ്‌ബിയില്‍ മസാല ബോണ്ടെടുത്തതിന്‍റെ പേരില്‍ കേസെടുക്കാന്‍ ഇഡിക്ക് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇഡിക്ക് അധികാരമുള്ളത് കള്ളപ്പണമിടപാട് പരിശോധിക്കാനാണ്. അതുക്കൊണ്ട് തന്നെ മുന്‍ മന്ത്രി തോമസ് ഐസക്കിന് നല്‍കിയ നോട്ടീസിന് പ്രസക്തിയില്ല.
കിഫ്ബി മസാല ബോണ്ട്, തോമസ് ഐസക്കിനെതിരെ കേസെടുക്കാന്‍ ഇഡിക്ക് അധികാരമില്ലെന്ന് വി.ഡി സതീശന്‍
കിഫ്ബി വിദേശത്ത് നിന്നും പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് 2021 മാർച്ചിലാണ് ഇഡി കേസെടുത്തത്. കിഫ്ബി പ്രവർത്തനങ്ങൾ നിയമാനുസൃതമല്ലെന്നും ക്രമക്കേടുകൾ ഉണ്ടെന്നുമുള്ള സിഎജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി കേസില്‍ അന്വേഷണം നടത്തുന്നത്.
തോമസ് ഐസക്കിനെതിരെ കേസെടുക്കാന്‍ ഇഡിക്ക് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ്
കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്നും ചോദ്യം ചെയ്യലിനാണ് ഇപ്പോള്‍ തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ ബജറ്റിന് പുറത്തുള്ള കടമെടുപ്പിന്‍റെ ബാധ്യത സംസ്ഥാന ഖജനാവിന് തന്നെയാണെന്നാണ് പ്രതിപക്ഷ നിലപാടെന്നും അതില്‍ മാറ്റമില്ലെന്നും ഇക്കാര്യം സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
also read:ഇ ഡി ബിജെപിയുടെ രാഷ്‌ട്രീയ ചട്ടുകം, ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തോമസ് ഐസക്