തിരുവനന്തപുരം: സംസ്ഥാനത്തെ സിപിഎം നേതാക്കളുടെ ലഹരി കടത്ത് അടക്കമുളള വിഷയങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള എല്ലാ മാഫിയകള്‍ക്ക് പിന്നിലും സിപിഎം നേതാക്കളാണെന്ന പ്രതിപക്ഷ ആരോപണം ശരിയവയ്ക്കുന്നതാണ് ആലപ്പുഴയിലെ സിപിഎം നേതാവിന്‍റെ പാന്‍ മസാലക്കടത്ത്. സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ നിന്നാണ് ഒരു കോടി രൂപ വിലവരുന്ന പാന്‍ മസാല പിടികൂടിയത്.
അറസ്‌റ്റിലായവരെല്ലാം സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ഇതേക്കുറിച്ച് മുഖ്യമന്ത്രിക്കും എംവി ഗോവിന്ദനും എന്താണ് പറയാനുള്ളതെന്ന് അറിയണം. ഒരു വശത്ത് കോടികള്‍ മുടക്കി ലഹരി വിരുദ്ധ കാമ്പയിനുകള്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍ മറുവശത്ത് പാര്‍ട്ടി നേതാക്കളും കേഡര്‍മാരും ലഹരി മാഫിയകളായി പ്രവര്‍ത്തിക്കുകയാണ്.