തിരുവനന്തപുരം :മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഗ്രോ വാസുവിന് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി(Withdraw The Case Against Grow Vasu).
അദ്ദേഹത്തോടുളള പൊലീസിന്‍റെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 94 കാരനായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുദ്രാവാക്യം വിളിക്കുന്നത് തടയാന്‍ അദ്ദേഹത്തിന്‍റെ കൈ ബലമായി പിടിച്ചുതാഴ്ത്തുകയാണ് പൊലീസ്.
തൊപ്പി കൊണ്ട് ഗ്രോ വാസുവിന്‍റെ മുഖം മറയ്ക്കുകയാണ്. മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്‌ചയാണിത്. ഗ്രോ വാസു തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളോ അല്ല. മാവോയിസ്‌റ്റ് വേട്ടയെന്ന പേരില്‍ മനുഷ്യരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വെടിവച്ച് കൊന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റം.
51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്‌തവരും ആള്‍മാറാട്ടവും വ്യാജരേഖാനിര്‍മാണവും നടത്തുന്ന സിപിഎം ബന്ധുക്കളും പൊലീസ് കസ്‌റ്റഡിയിലും ജയിലിലും രാജകീയമായി വാഴുമ്പോഴാണ് ഒരു വന്ദ്യ വയോധികനോട് കേരള പോലീസ് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നത്.
നിയമസഭ അടിച്ചുതകര്‍ത്തതടക്കം പ്രമാദമായ എത്രയോ കേസുകള്‍ എഴുതിത്തള്ളാന്‍ വ്യഗ്രത കാട്ടിയ സര്‍ക്കാരാണ് ഇങ്ങനെ പെരുമാറുന്നത്. അതിനാല്‍ ഗ്രോ വാസുവിന്‍റെ പേരിലുള്ള കേസും പിന്‍വലിക്കണം. വയോധികനെതിരെ ആഭ്യന്തര വകുപ്പിന് കീഴിലെ പൊലീസ് പെരുമാറുന്നത് ഓര്‍ത്താല്‍ ലോകം ലജ്ജിച്ച് തല താഴ്ത്തുമെന്നും സതീശന്‍ കത്തില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
കത്തിന്‍റെ പൂര്‍ണരൂപം :വന്ദ്യവയോധികനായ ഗ്രോ വാസുവിന്‍റെ വായ് മൂടിക്കെട്ടുന്ന പൊലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ കണ്ടു. 94 കാരനായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുദ്രാവാക്യം വിളിക്കുന്നത് തടയാന്‍ അദ്ദേഹത്തിന്‍റെ കൈ ബലമായി പിടിച്ചുതാഴ്ത്തുകയാണ് അങ്ങയുടെ പൊലീസ്.