കേരളം

kerala

ETV Bharat / state

'നിയമസഭ കൗരവസഭ പോലെ, മറുപടിയില്ലെങ്കില്‍ മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കരുത്': വിഡി സതീശന്‍

മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്. സ്‌പീക്കറെ അപഹാസ്യനാക്കാനാണ് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും ശ്രമം. മുഖ്യമന്ത്രിയുടെ മരുമകന്‍റെ പിആർ വർക്ക് ഏല്‍ക്കുന്നില്ല. ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെങ്കില്‍ മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കരുതെന്നും വിഡി സതീശന്‍.

VD Satheesan criticized CM  നിയമസഭ കൗരവസഭ പോലെയാണ്  മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കരുത്  വി ഡി സതീശന്‍  മുഖ്യമന്ത്രി  പ്രതിപക്ഷ നേതാവ്  നിയമസഭ  പ്രതിപക്ഷ നേതാവ് വിഡി സതീശൻ  സ്‌പീക്കർ  പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

By

Published : Mar 15, 2023, 1:25 PM IST

മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:മരുമകന്‍റെ പ്രവർത്തനം സ്‌പീക്കർക്കൊപ്പം എത്താത്തതിന്‍റെ ആധിയിൽ മുഖ്യമന്ത്രി നടത്തുന്ന കുടുംബ അജണ്ടയാണ് നിയമസഭയിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്‌പീക്കറെ പരിഹാസ്യ പാത്രമാക്കുന്ന നടപടികളാണ് സഭയില്‍ നടത്തുന്നത്.മുഖ്യമന്ത്രിയുടെ മരുമകൻ എത്ര വലിയ പിആർ വർക്ക് നടത്തിയിട്ടും സ്‌പീക്കർക്കൊപ്പം എത്തുന്നില്ലെന്ന ആധിയിലാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന്‍റെ ടാർജറ്റ് സ്‌പീക്കർ ആക്കി മരുമകനെ രക്ഷിക്കാനാണ് കുടുംബ തീരുമാനം. അതിനാണ് പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളെ നിരന്തരം സ്‌പീക്കറെ കൊണ്ട് നിഷേധിപ്പിക്കുന്നത്. നേരിൽ കണ്ടപ്പോൾ ഈ നിസഹായവസ്ഥ സ്‌പീക്കർ തന്നെ പ്രതിപക്ഷത്തോടെ പറഞ്ഞിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സമ്മർദ്ദം കൊണ്ടാണ് സ്‌പീക്കർ ഇത്തരത്തിൽ നടപടിയെടുക്കുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഭരണപക്ഷത്തിന്‍റെ ധാർഷ്ട്യം പ്രതിപക്ഷത്തിന് നേരെ കാണിക്കുകയാണെന്നും ഭൂരിപക്ഷത്തിന്‍റെ അഹങ്കാരത്തിൽ എന്തും ചെയ്യാം എന്നാണ് സർക്കാർ കരുതുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരു വിഷയവും സഭയിൽ അനുവദിക്കുന്നില്ല. തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് ഒരു സ്‌കൂള്‍ വിദ്യാർഥിനിയെ നാല് പേർ ചേർന്ന് ക്രൂരമായി മർദിച്ച വിഷയമാണ് ഇന്ന് സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചത്. സംസ്ഥാനത്തുടനീളം സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഇത്തരത്തിൽ അക്രമം നടക്കുന്നുണ്ട്. ഈ വിഷയം നിയമസഭയിൽ അല്ലാതെ വേറെ എവിടെയാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

കൗരവസഭ പോലെയാണ് നിയമസഭ ഇപ്പോൾ പ്രവർത്തിക്കുന്നത്. ചോദ്യങ്ങൾക്ക് മറുപടി പറയാൻ സൗകര്യമില്ലെങ്കിൽ മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കരുത്. കേന്ദ്രത്തിൽ മോദി പ്രതിപക്ഷത്തെ അപമാനിക്കും പോലെയാണ് മുഖ്യമന്ത്രിയും പ്രവർത്തിക്കുന്നത്. തുടർ ഭരണത്തിൻ്റെ അഹങ്കാരം അതിന്‍റെ ഏറ്റവും ഉയരത്തിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സഭ ചേരുന്നതിനെ ഭരണപക്ഷം ഭയക്കുകയാണ്. അതിനാൽ പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് സ്‌പീക്കറുടെ ഡയസിൽ കയറ്റി സമ്മേളനം അലങ്കോലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ തന്ത്രം പ്രതിപക്ഷത്തിന്‍റെ അടുത്ത് നടക്കില്ല. മന്ത്രിമാർ അടക്കം ഇതിനായാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കടലാസുകൾ മേശപ്പുറത്ത് വയ്ക്കുന്നതിനൊപ്പം പറഞ്ഞത് പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്നാണ്. മാനേജ്മെന്‍റ് കോട്ടയിൽ മന്ത്രിയായ ആൾക്ക് ഇത് പറയാൻ അധികാരമില്ല. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം തടസപ്പെടുത്താൻ 10 പേരെ സഭക്കുള്ളിൽ നിയോഗിച്ചിട്ടുണ്ട്. പ്രസംഗം നടന്നാലും ചോദ്യങ്ങൾ ചോദിച്ചാലും പ്രതിക്കൂട്ടിലും പ്രതിരോധത്തിലുമാകുമെന്ന പേടിയിലാണ് ഭരണപക്ഷത്തിന് അതുകൊണ്ടാണ് നിയമസഭയിൽ ഭരണപക്ഷം ഇത്തരത്തില്‍ കാട്ടിക്കൂട്ടുതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

നിയമസഭയില്‍ അവര്‍ക്ക് താത്‌പര്യമുള്ള വിഷയം മാത്രം സംസാരിക്കാനാണോ ഞങ്ങള്‍ വരുന്നതെന്നും അദ്ദേഹം ചോദിച്ചു. വളരെ നല്ല രീതിയിലാണ് ഞങ്ങള്‍ സഭയിലിരിക്കാറുള്ളത്. എന്നാല്‍ ഞങ്ങളുടെ അവകാശം നിഷേധിച്ചപ്പോള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം വിളിച്ചാലെന്താ അസ്ലംബി മന്ദിരം പൊളിഞ്ഞ് വീഴുമോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭ പിരിച്ച് വിട്ടതിന് ശേഷമാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് നേരെ ആക്രമണമുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

also read:'മുഖ്യമന്ത്രി വിരട്ടി, സ്‌പീക്കർ ഭയന്ന് അനുസരിച്ചു'; അടിയന്തര പ്രമേയം അനുവദിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

ABOUT THE AUTHOR

...view details