കേരളം

kerala

ETV Bharat / state

'തോന്നിയതുപോലെ വിസിമാരെ നിയമിക്കാനുള്ള ബില്‍'; സർവകലാശാല നിയമ ഭേദഗതി ബില്ലിനെതിരെ വിഡി സതീശന്‍ - university amendment bill

സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്നതാണ് സർവകലാശാല നിയമ ഭേദഗതി ബിൽ. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയത്

VD Satheesan against university amendment bill  Thiruvananthapuram todays news  സർവകലാശാല നിയമ ഭേദഗതി ബില്ലിനെതിരെ വിഡി സതീശന്‍  വിഡി സതീശന്‍  സര്‍വകലാശാല  തിരുവനന്തപുരം  സർവകലാശാല നിയമ ഭേദഗതി ബിൽ
സർവകലാശാല നിയമ ഭേദഗതി ബില്ലിനെതിരെ വിഡി സതീശന്‍

By

Published : Dec 13, 2022, 4:43 PM IST

സർവകലാശാല നിയമ ഭേദഗതി ബില്ലിനെതിരെ വിഡി സതീശന്‍

തിരുവനന്തപുരം:സർക്കാറിൻ്റെ ഇഷ്‌ടപ്രകാരം തോന്നിയതുപോലെ ചാൻസലർമാരെ നിയമിക്കാനുള്ള ഉപാധികളുമായാണ് സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചത്. സർവകലാശാലകളിലെ മാർക്‌സിസ്റ്റുവത്കരണം തടയാനാണ് ഫലപ്രദമായ നിർദേശം മുന്നോട്ടുവച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുന്നോട്ടുവച്ച നിർദേശത്തില്‍ കാതലായ ഭേദഗതിയാണ് സർക്കാർ തള്ളിക്കളഞ്ഞത്. ഇഷ്‌ടക്കാരെ വച്ച് സർവകലാശാലകളെ കൈപ്പിടിയിലാക്കാനുള്ള ദൂരുദ്ദേശ്യമാണ് സർക്കാറിനുള്ളത്. മുഖ്യമന്ത്രിയും സ്‌പീക്കറും പ്രതിപക്ഷ നേതാവും അടങ്ങിയ സമിതി എന്നത് ശരിയായ നടപടിയല്ല. സർക്കാറിൻ്റെ ഭാഗമായാണ് സ്‌പീക്കറും പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു സമിതി ഫലപ്രദമല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ALSO READ|ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കുന്ന ബില്‍ പാസായി; പ്രതിഷേധിച്ച് പ്രതിപക്ഷം

ഗവർണറുടെ കാലുപിടിച്ച മുഖ്യമന്ത്രിയും സർക്കാറും, പ്രതിപക്ഷത്തെ ഗവർണർ വിരുദ്ധത പഠിപ്പിക്കേണ്ട. ഗവർണർ വിഷയം ഉയർത്തി കോൺഗ്രസിനേയും മുസ്‌ലിം ലീഗിനേയും തകര്‍ക്കാനാണ് സിപിഎം ശ്രമിച്ചത്. എന്നാൽ, ഇത് ബൂമറാങ്ങ് പോലെ ഇടതുമുന്നണിയിലാണ് അഭിപ്രായ വ്യത്യാസമുണ്ടാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച ഡൽഹി യാത്രയുള്ളതിനാലാണ് ഗവർണറുടെ ക്രിസ്‌തുമസ് വിരുന്നിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. വിരുന്നിലേക്ക് പകരക്കാരെ അയക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details