തിരുവനന്തപുരം:എകെജി സെന്‍റര്‍ ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് അല്ല ആര് അന്വേഷിച്ചാലും പ്രതിയെ കണ്ടെത്താന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആര് അന്വേഷിച്ചാലും എത്തുക സിപിഎമ്മിലാണ്. അതിനാല്‍ ഉദ്യോഗസ്ഥരുടെ കൈയും കാലും കെട്ടിയിട്ട ശേഷമാണ് അന്വേഷിപ്പിക്കുന്നത്.
എകെജി സെന്‍റര്‍ ആക്രമണം അന്വേഷിപ്പിക്കുന്നത് ഉദ്യോഗസ്ഥരുടെ കൈയും കാലും കെട്ടിയ ശേഷം: വി.ഡി സതീശന്‍ - VD Satheeshan Against AKG center attack case investigation team Change
എകെജി സെന്‍റര്‍ ആക്രമണം ആര് അന്വേഷിച്ചാലും എത്തുക സിപിഎമ്മിലാണ്. അതിനാല്‍ ഉദ്യോഗസ്ഥരുടെ കൈയും കാലും കെട്ടിയിട്ട ശേഷമാണ് അന്വേഷിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്
എകെജി സെന്‍റര്‍ ആക്രമണം അന്വേഷിപ്പിക്കുന്നത് ഉദ്യോഗസ്ഥരുടെ കൈയും കാലും കെട്ടിയ ശേഷം: വി.ഡി സതീശന്‍
നേരത്തെ അന്വേഷിച്ചിരുന്ന പൊലീസ് സംഘം അന്വേഷണം വഴി തിരിച്ചുവിടുകയാണ് ചെയ്‌തത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം നീട്ടി കൊണ്ടുപോകാനുളള ശ്രമമാണ്. ഇതിന്‍റെ ഭാഗമായാണ് അന്വേഷണ സംഘത്തെ മാറ്റുന്നതെന്നും സതീശന്‍ പറഞ്ഞു.