കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ ഭക്ഷ്യവിഷബാധ; ഭക്ഷ്യ സുരക്ഷ വകുപ്പിനെ ഉദ്യോഗസ്ഥ ലോബി അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

ശാസ്ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പ്രവര്‍ത്തന സജ്ജമാക്കണമെന്നും വിഡി സതീശന്‍

VD Satheesan  വിഡി സതീശൻ  ഭക്ഷ്യ സുരക്ഷ വകുപ്പിനെതിരെ വിഡി സതീശൻ  സംസ്ഥാനത്തെ ഭക്ഷ്യ വിഷബാധ  VD Satheesan against Food Safety Department  Food Safety Department kerala
ഭക്ഷ്യ സുരക്ഷ വകുപ്പിനെ അട്ടിമറിക്കുന്നുവെന്ന് വിഡി സതീശൻ

By

Published : Jan 7, 2023, 4:56 PM IST

തിരുവനന്തപുരം:ഭക്ഷ്യ സുരക്ഷ വകുപ്പിനെ അട്ടിമറിക്കുന്നത് ഉദ്യോഗസ്ഥ ലോബിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭീതിതമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണ്. സര്‍ക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്‌മയുമാണ് വീടിന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനത്തെ എത്തിച്ചത്.

അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് പ്രഖ്യാപിക്കാതെ ശാസ്ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഭക്ഷ്യ സുരക്ഷ വകുപ്പിനെ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ മാത്രമെ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകൂ. അന്തര്‍ ജില്ലാ സ്‌ക്വാഡുകളുടെ പരിശോധനയും ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനവും സര്‍ക്കാരിലെ ഉന്നതരുടെ മൗനാനുവാദത്തോടെ ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചു.

ടോള്‍ ഫ്രീ നമ്പരുകളിലേക്ക് വിളിക്കുന്നവരെ പരിഹസിക്കുന്ന ഭക്ഷ്യ സുരക്ഷ വകുപ്പില്‍ നിന്നും എന്ത് നീതിയാണ് സാധാരണക്കാര്‍ ഇനിയും പ്രതീക്ഷിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഭക്ഷ്യ വിഷബാധ സംബന്ധിച്ച വാര്‍ത്തകളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനയ്ക്ക് ഇറങ്ങുന്ന രീതിയാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ABOUT THE AUTHOR

...view details