തിരുവനന്തപുരം:ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലും(CWC) ശിശുക്ഷേമ സമിതിയിലും(KSCCW) നടക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കണമെന്ന്
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ (VD Satheesan). എല്ലാം പാര്‍ട്ടി മാത്രം അന്വേഷിച്ചാല്‍ പോര. ദൂരൂഹത നിറഞ്ഞ സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് (Leader of Opposition) ആവശ്യപ്പെട്ടു.
VD Satheesan| Adoption controversy| എല്ലാം പാര്‍ട്ടി അന്വേഷിച്ചാല്‍ പോരാ, നിയമപരമായ അന്വേഷണം വേണം: വി.ഡി സതീശൻ
അനുപമയുടെ കുഞ്ഞിനെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയി ദത്തു നല്‍കിയ (Anupama Adoption controversy) ശിശുക്ഷേമ സമിതിയിലും സി.ഡബ്ല്യു.സിയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ എന്തു നടപടിയെടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ (VD Satheesan).
അനുപമയുടെ കുഞ്ഞിനെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയി ദത്തു നല്‍കിയ (Anupama Adoption controversy) ശിശുക്ഷേമ സമിതിയിലും സി.ഡബ്ല്യു.സിയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ എന്തു നടപടിയെടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ ക്രൂരതയ്ക്കും നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിയവരും കൂട്ടുനിന്നവരും മാത്രമല്ല, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളെ സമീപിച്ചവരും ശിക്ഷിക്കപ്പെടണം.
ഏതു കുഞ്ഞിനെയും വില്‍പനയ്ക്ക് വയ്ക്കാമെന്നാണ് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി ചേര്‍ന്ന് കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചെന്നാണ് ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ പാര്‍ട്ടി എങ്ങനെയാണ് തീരുമാനിക്കുന്നതെന്നും വി.ഡി സതീശൻ ചോദിച്ചു.