എറണാകുളം:ചാൻസലറായ ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസിനെതിരായ വിസിമാരുടെ ഹർജികൾ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് (ഡിസംബര്‍ 15) മാറ്റിവച്ചു. വിസിമാരുടെ ഹിയറിങ് നടക്കുകയാണെന്ന് ഇരുവിഭാഗം അഭിഭാഷകരും അറിയിച്ചതിനെ തുടർന്നാണ് ഹർജികൾ മാറ്റിയത്. ഹർജികളിൽ അന്തിമ തീർപ്പുണ്ടാകും വരെ നോട്ടിസിന്മേല്‍ തുടർനടപടി എടുക്കരുതെന്ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നേരത്തെ ചാൻസലറായ ഗവർണർക്ക് നിർദേശം നൽകിയിരുന്നു.
ഗവര്‍ണറുടെ നോട്ടിസ്: വിസിമാരുടെ ഹർജികൾ വ്യാഴാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി
യുജിസി നിബന്ധനകള്‍ പാലിക്കാതെയുളള വിസി നിയമനത്തില്‍ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണം എന്നാവശ്യപ്പെട്ടതാണ് ഗവര്‍ണറുടെ നോട്ടിസ്
വിസിമാരുടെ ഹർജികൾ വ്യാഴാഴ്ച്ചത്തേക്ക് മാറ്റിവച്ച് ഹൈക്കോടതി
ALSO READ|നോട്ടിസ് നല്‍കിയ വിസിമാര്‍ക്ക് ഹിയറിങ് നടത്തി ഗവര്‍ണര്‍; നാലുപേര്‍ രാജ്ഭവനില്‍ നേരിട്ടെത്തി
നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിസിമാരുടെ ഹർജികൾ. നോട്ടിസില്‍ മറുപടി നൽകണമോ വേണ്ടയോ എന്നത് വിസിമാർക്ക് തീരുമാനിക്കാമെന്നും വിസിയായി തുടരണമെങ്കിൽ ചാൻസലറുടെ നിർദേശങ്ങൾ അനുസരിക്കേണ്ടിവരുമെന്നും കോടതി നേരത്തെ പരാമർശം നടത്തിയിരുന്നു. ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസിന്‍റെ നിയമ സാധുത പരിശോധിക്കണമെന്നാണ് ഹർജിക്കാരുടെ വാദം.