തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ കടുത്ത നിലപാട് അംഗീകരിച്ച് വിസി. വൈസ് ചാന്‍സലറെ നിശ്‌ചയിക്കാനുള്ള കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധികളെ നിശ്ചയിക്കുന്നതിന് ഒക്‌ടോബര്‍ 11ന് സെനറ്റ് യോഗം ചേരുമെന്ന് വിസി മഹാദേവന്‍ പിള്ള ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ അറിയിച്ചു. സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നിരവധി തവണ കത്തയച്ചെങ്കിലും സിന്‍ഡിക്കേറ്റ് യോഗം ഇത് പരിഗണിച്ചിരുന്നില്ല.
തുടര്‍ന്ന് സ്വന്തം നിലയ്ക്ക് യുജിസി പ്രതിനിധിയേയും ഗവര്‍ണറുടെ പ്രതിനിധിയേയും ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു. എന്നാല്‍ ഏകപക്ഷീയമായ ഈ നടപടിയെ തുടര്‍ന്നാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റും ഗവര്‍ണറും തമ്മില്‍ അസ്വാരസ്യം ഉടലെടുത്തത്. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം ജൂലൈ 15 ന് ചേര്‍ന്ന കേരള സെനറ്റ് യോഗം പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനെ പ്രതിനിധിയായി നിശ്ചയിച്ചെങ്കിലും അദ്ദേഹം പിന്‍മാറുകയായിരുന്നു.