തിരുവനന്തപുരം: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് രാഷ്ട്രീയ ബന്ധമുള്ളതായി അറിയില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയുന്ന പ്രതിയുടെ രാഷ്ട്രീയം മുഖ്യമന്ത്രി മറച്ചുവയ്ക്കുന്നത് ബോധപൂര്‍വമാണെന്ന് വിഡി സതീശൻ ആരോപിച്ചു.
വണ്ടിപ്പെരിയാർ പീഡനക്കേസിലെ പ്രതിയുടെ രാഷ്ട്രീയം മുഖ്യമന്ത്രി മറച്ചുവെക്കുന്നു: വിഡി സതീശൻ Also Read: 'അശാസ്‌ത്രീയ രീതികൾ അനുകൂലിക്കാൻ കഴിയില്ല'; സര്‍ക്കാരിനെതിരെ ഇടത് അനുകൂല വ്യാപാര സംഘടന
പ്രതി ഡിവെഎഫ്‌ഐക്കാരൻ ആണെന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്ത് ഇരട്ട നീതിയാണ്. സിപിഎമ്മുകാര്‍ക്ക് മാത്രമേ നീതി ലഭിക്കുന്നുള്ളു. മറ്റുള്ളവരെയെല്ലാം വേട്ടയാടുകയാണ്. കൊവിഡിന്‍റെ പേരില്‍ പോലും ജനങ്ങളെ കൊള്ളയടിക്കാനുള്ള നിര്‍ദേശമാണ് പൊലീസിന് നല്‍കിയിരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.
വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ശേഷം കെട്ടിതൂക്കിയ കേസിലെ പ്രതിക്ക് രാഷ്ട്രീയ ബന്ധമുള്ളതായി അറിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. പ്രതിയുടെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച് അന്വേഷണത്തില്‍ വെളിവായിട്ടില്ലെന്നും മുഖ്യമന്ത്രി നിയസഭയെ രേഖാമൂലം അറിയിച്ചു. പി.കെ.ബഷീര്‍, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.