തിരുവനന്തപുരം: മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവത്തിൽ മൊഴി നൽകിയ കോടതി ജീവനക്കാരന് അഭിഭാഷകരുടെ മർദ്ദനം. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതയിലെ ബെഞ്ച് ക്ലാർക്ക് നിർമലാനന്ദനെ അഭിഭാഷകർ മർദിച്ചതായാണ് പരാതി. ജാമ്യാപേക്ഷയുടെ തിയതി ചോദിച്ചപ്പോൾ പറയാതിരുന്നു എന്ന് ആരോപിച്ച് അഭിഭാഷകര്‍ ജീവനക്കാരനോട് കയര്‍ത്തിരുന്നു.
മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവം; മൊഴി നല്‍കിയ ജീവനക്കാരന് മര്‍ദ്ദനം
തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ ബെഞ്ച് ക്ലാർക്ക് നിർമലാനന്ദനെ അഭിഭാഷകർ മർദിച്ചതായാണ് പരാതി. ജാമ്യാപേക്ഷയുടെ തിയതി ചോദിച്ചപ്പോൾ പറയാതിരുന്നു എന്ന് ആരോപിച്ച് അഭിഭാഷകര്‍ ജീവനക്കാരനോട് കയര്‍ത്തിരുന്നു.
മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവം; മൊഴിനല്‍കിയ ജീവനക്കാരന് മര്‍ദ്ദനം
ഇതിനു ശേഷം മറ്റ് അഭിഭാഷകരെ വിളിച്ചു കൂട്ടുകയും സംഘം ചേർന്ന് മർദിക്കുകയും ചെയ്‌തു. ഇടതു കൈമുട്ടിന് പരിക്കേറ്റ കോടതി ജീവനക്കാരനെ പിന്നീട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു ശേഷം ക്രിമിനൽ കോടതി ജീവനക്കാരുടെ സംഘടന ജില്ലയിൽ കരിദിനം ആചരിച്ചു. ശേഷം ചീഫ് ജുഡീഷ്യൽ മജ്‌സിട്രേറ്റ് കോടതിയിൽ ഇവർ പരാതി നൽകി. വഞ്ചിയൂർ സിഐക്ക് 24 മണിക്കൂറിനകം കർശന നടപടി സ്വീകരിക്കാൻ സിജെഎം നിർദ്ദേശം നൽകിയിട്ടുണ്ട്.