തിരുവനന്തപുരം : വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതി തേടി മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയിൽ ഉറച്ച വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രിയെ കണ്ട ശേഷം കുട്ടികളുടെ അമ്മ പറഞ്ഞു.
വാളയാര്‍ കേസ് ; നീതി തേടി മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു - നീതി തേടി മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
വാളയാര്‍ കേസ് ; നീതി തേടി മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
നിയമസഭയിലെത്തിയാണ് മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. തങ്ങൾക്ക് നീതി വേണമെന്നും ഇനിയൊരു അച്ഛനും അമ്മയ്ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. കെ.പി.എം.സ് നേതാവ് പുന്നല ശ്രീകുമാറും ഇരുവർക്കൊപ്പം ഉണ്ടായിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയെ സമീപിച്ചാൽ എതിർക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി പുന്നല ശ്രീകുമാർ പറഞ്ഞു.
Last Updated : Oct 31, 2019, 3:18 PM IST