കേരളം

kerala

ETV Bharat / state

വാളയാര്‍ കേസ് : സിബിഐ അന്വേഷണത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി

സംഭവത്തില്‍ ശിശുക്ഷേമ സമിതി കൃത്യമായ നിലപാടെടുത്തില്ലെന്ന് വി.ടി ബല്‍റാം സഭയില്‍ ആരോപിച്ചു. രക്ഷിതാക്കള്‍ സിബിഐ അന്വേഷണം വേണമെന്ന് കോടതിയെ സമീപിച്ചാന്‍ പിന്തുണയ്‌ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വാളയാര്‍ കേസ് : സിബിഐ അന്വേഷണത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി

By

Published : Nov 5, 2019, 1:40 PM IST

Updated : Nov 5, 2019, 2:13 PM IST

തിരുവനന്തപുരം : വാളയാർ പീഡനകേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ രക്ഷിതാക്കൾ കോടതിയെ സമീപിച്ചാൽ പിന്തുണയ്‌ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി വിധി വന്നതുകൊണ്ട് സർക്കാരിന് ഇക്കാര്യത്തിൽ ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ലെന്നും രക്ഷിതാക്കൾ അപ്പീൽ നൽകുമ്പോൾ കൂടുതൽ കാര്യങ്ങൾ സർക്കാർ കോടതിയിൽ വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം കേസിൽ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും കൂടത്തായിയെക്കാൾ വലിയ കൊലപാതക പരമ്പരകളാണ് വാളയാറിൽ നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

വാളയാര്‍ കേസ് : സിബിഐ അന്വേഷണത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി

നിയമസഭയിൽ ചർച്ച തടസ്സപ്പെടുത്താൻ കാട്ടുന്ന താല്‍പര്യം, പെൺകുട്ടികളുടെ വീട് സന്ദർശിക്കുന്നതിൽ ഭരണപക്ഷം കാണിക്കുന്നില്ലെന്ന് വി.ടി. ബൽറാം ആരോപിച്ചു. അഡ്വ. എന്‍. രാജേഷ് ശിശുക്ഷേമ സമിതി ചെയർമാനായി തുടരുന്ന സമയത്താണ് തുടർ മരണങ്ങൾ ഉണ്ടായത്. സംഭവത്തിനു ശേഷം പെൺകുട്ടികളുടെ അമ്മയെ തിരുവനന്തപുരത്തത്തിച്ച് കാലു പിടിപ്പിച്ചതല്ലാതെ കേസിൽ എന്ത് നടപടിയാണ് ഉണ്ടായതെന്നും വി.ടി ബൽറാം ചോദിച്ചു.
ശിശുക്ഷേമ സമിതിയിലെ നിയമനങ്ങൾ നിയമം അനുശാസിക്കും വിധം മാത്രമേ നടക്കുകയുള്ളൂ. കേസിൽ കൂട്ടുകാരൻ അറസ്റ്റിലായതിനെ തുടർന്ന് താനും പ്രതിയാക്കപ്പെടുമോ എന്ന ഭയത്തിലാണ് പ്രവീൺ എന്ന യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് റിപ്പോർട്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ കോടതിയെ സമീപിക്കുമ്പോൾ സർക്കാർ പിന്തുന്നയ്ക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Last Updated : Nov 5, 2019, 2:13 PM IST

ABOUT THE AUTHOR

...view details