തിരുവനന്തപുരം :വടക്കഞ്ചേരിയില്‍ ഉണ്ടായ വാഹനാപകടം ആരെയും ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തിന്‍റെ കാരണം അന്വേഷിക്കും. റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
'റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി' ; വടക്കഞ്ചേരി വാഹനാപകടത്തിന്‍റെ കാരണം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി - റോഡിലെ നിയമലംഘനങ്ങള്‍
റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
'വടക്കഞ്ചേരി വാഹനാപകടത്തിന്‍റെ കാരണം അന്വേഷിക്കും'; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാസഹായം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആകെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പടെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുന്നു. മരണമടഞ്ഞവരുടെയും കുടുംബങ്ങളുടെയും ഉറ്റവരുടെയും വേദനയില്‍ പങ്കുചേരുന്നു.
സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.