കേരളം

kerala

ETV Bharat / state

രണ്ടര കോടി കഴിഞ്ഞ് സംസ്ഥാനത്തെ വാക്‌സിനേഷന്‍ - കോവാക്‌സിൻ

ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ 2,55,20,478 ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്‌തത്.

Vaccination in kerala crossed 2.5 crore  Vaccination  covid vaccination  വാക്‌സിനേഷന്‍  വാക്‌സിൻ  കൊവിഷീല്‍ഡ്  കോവാക്‌സിൻ  ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍
രണ്ടര കോടി കഴിഞ്ഞ് സംസ്ഥാനത്തെ വാക്‌സിനേഷന്‍

By

Published : Aug 19, 2021, 7:27 PM IST

തിരുവനന്തപുരം:രണ്ടര കോടി കഴിഞ്ഞ് സംസ്ഥാനത്തെ വാക്‌സിനേഷൻ പ്രക്രിയ. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ 2,55,20,478 ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്‌തത്. 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 68,38,015 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കി.

2021ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യ 3.54 കോടിയാണ്. ഇതനുസരിച്ച് 52.69 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.31 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും സംസ്ഥാനം നല്‍കിക്കഴിഞ്ഞു. 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയനുസരിച്ച് 64.98 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.82 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തിന് 5,79,390 ഡോസ് വാക്‌സിന്‍ കൂടി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭ്യമായിട്ടുണ്ട്. 4,80,000 ഡോസ് കൊവിഷീല്‍ഡും 99,390 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,63,000, എറണാകുളം 1,88,000, കോഴിക്കോട് 1,29,000 എന്നിങ്ങനെ ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 33,650, എറണാകുളം 26,610, കോഴിക്കോട് 39,130 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണെത്തിയത്.

Also Read: ഡ്രൈവ് ത്രൂ വാക്‌സിനേഷന് തിരുവനന്തപുരത്ത് തുടക്കം ; കേന്ദ്രം 24 മണിക്കൂറും

സംസ്ഥാനത്ത് വ്യാഴാഴ്‌ച 2,71,578 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,108 സര്‍ക്കാര്‍ കേന്ദ്രങ്ങളും 3345 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1443 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായാണ് വ്യാഴാഴ്‌ച വാക്‌സിൻ വിതരണം ചെയ്തത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്‍റര്‍ ഇന്ന് മുതല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിലും വാക്‌സിനേഷന്‍ വേഗത്തിലാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം.

ABOUT THE AUTHOR

...view details