തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ആരംഭിക്കാനിരിക്കുന്ന 18നും 45 നും ഇടയില്‍ പ്രായമുള്ളവരുടെ വാക്സിനേഷന് മാര്‍ഗരേഖയായി. മുന്‍ഗണനാവിഭാഗത്തിലുള്ളവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. ഇതിനായി ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത്. ഗുരുതര രോഗങ്ങളുള്ളവര്‍, ശ്വാസകോശ - ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. 20 ഓളം രോഗങ്ങളെയാണ് വാക്‌സിന്‍ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം രോഗങ്ങളുള്ളവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ചികിത്സിക്കുന്ന ഡോക്ടറുടെ സാക്ഷ്യപത്രത്തോടെ അപ്‌ലോഡ് ചെയ്താൽ മാത്രമേ ടോക്കണ്‍ ലഭിക്കുകയുള്ളൂ.
18-45 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷന് സംസ്ഥാനത്ത് മാർഗരേഖയായി - കൊവിഡ് വാക്‌സിന്‍
ആദ്യം വാക്സിനേഷൻ നൽകുക മുൻഗണനാഗ്രൂപ്പുകൾക്ക്.
Also Read: സ്‌പുട്‌നിക് വാക്‌സിൻ്റെ രണ്ടാം ബാച്ച് ഹൈദരാബാദിൽ എത്തി
ഈ പ്രായപരിധിയിലുള്ളവര്‍ക്കായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്യൂ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. വാക്‌സിന്‍ ലഭ്യത കുറവായതിനാലാണ് ഇത്തരമൊരുനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളം വില കൊടുത്തുവാങ്ങിയ വാക്‌സിനൊപ്പം കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാക്‌സിനുമാണ് നാളെ മുതല്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനം വാങ്ങിയ വാക്‌സിന്‍ എത്തിയിരുന്നെങ്കിലും മാര്‍ഗരേഖയില്ലാത്തതിനാലാണ് വാക്‌സിനേഷന്‍ തുടങ്ങാന്‍ വൈകിയത്. കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നില്ല. അതിനാല്‍ സംസ്ഥാനത്തെ കൊവിഡ് ഉന്നതതല സമിതിയാണ് മാര്‍ഗരേഖയുണ്ടാക്കിയത്. 18നും 45 നും ഇടയില്‍ പ്രായമുള്ളവരുടെ വാക്സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.