തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന്‍ സെഷനുകള്‍ ആരംഭിക്കും. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ച മറ്റ് പ്രതിരോധ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസമാണ്. അതിനാലാണ് ഇന്നലെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളുടെ എണ്ണം കുറഞ്ഞത്. ബുധനാഴ്ച 125 സ്‌കൂളുകളിലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചത്.
Vaccination At Schools | ഇന്ന് മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്സിനേഷന്‍ - കൊവിഡ് പ്രതിരോധ വാക്സിനേഷന്‍
ബുധനാഴ്‌ച കുത്തിവയ്‌പ്പ് നല്‍കിയത് 27,087 കുട്ടികള്‍ക്ക്
Vaccination at Schools ; നാളെ മുതല്‍ കൂടുതല്‍ സ്‌കൂളുകളില്‍ വാക്സിനേഷന്‍
500ല്‍ കൂടുതല്‍ വാക്‌സിനെടുക്കാനുള്ള കുട്ടികളുള്ള സ്‌കൂളുകളെ തെരഞ്ഞെടുത്താണ് കുത്തിവയ്‌പ്പ് നല്‍കുന്നത്. അത് പൂര്‍ത്തിയായി കഴിഞ്ഞ ശേഷം അതിന് താഴെ കുട്ടികളുള്ള സ്‌കൂളുകളില്‍ സെഷനുകള്‍ ആരംഭിക്കും.
മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് സ്‌കൂളുകളിലെ വാക്‌സിനേഷന്‍ നടത്തുന്നത്. ഇന്ന് 27,087 കുട്ടികള്‍ക്കാണ് കുത്തിവയ്‌പ്പ് നല്‍കിയത്. ഇതുവരെ 8,668,721കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
Last Updated : Jan 20, 2022, 7:50 AM IST