കേരളം

kerala

ETV Bharat / state

ശിവൻകുട്ടി രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി; നിയമസഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

മുഖ്യമന്ത്രി പറഞ്ഞത് മുഴുവൻ സുപ്രീം കോടതി വിധിക്കെതിരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

വി.ശിവൻകുട്ടിയുടെ രാജി  വി.ശിവൻകുട്ടി  നിയമസഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം  സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം  വി.ഡി സതീശൻ  പ്രതിപക്ഷ നേതാവ്
വി.ശിവൻകുട്ടിയുടെ രാജി; നിയമസഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

By

Published : Jul 30, 2021, 10:30 AM IST

തിരുവനന്തപുരം:വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം. സഭ നടപടികൾ ആരംഭിച്ചപ്പോൾ മുദ്രാവാക്യം വിളികളുമായി സഭയിൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. അര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് ശേഷമാണ് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചത്.

ചോദ്യോത്തരവേളയോട് സഹകരിക്കണമെന്ന് തുടക്കം മുതൽ സ്പീക്കർ എം.ബി രാജേഷ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം വഴങ്ങിയില്ല. മുഖ്യമന്ത്രി പറഞ്ഞത് മുഴുവൻ സുപ്രീം കോടതി വിധിക്കെതിരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെത് നിഷേധാത്മക നടപടിയാണ്.

മന്ത്രിയുടെ രാജി എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും സതീശൻ പറഞ്ഞു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ വി.ശിവൻകുട്ടി രാജിവയ്ക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സുപ്രീം കോടതി വിധി സർക്കാർ കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടാണ്. വിചാരണ അതിന്‍റെ വഴിക്ക് നടക്കും.

also read: കൊവിഡ് വ്യാപനം; കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ

കേസിൽ പ്രതിയായതു കൊണ്ട് മാത്രം ഒരാൾ മന്ത്രിയാകാൻ പാടില്ല എന്ന നില യുഡിഎഫിന് ഉണ്ടെന്നത് ആശ്ചര്യകരമാണ്. അത്തരം ഒരു പൊതുവിൽ നിലപാട് നാട് അംഗീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെ സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം സഭ വിട്ടു.

ABOUT THE AUTHOR

...view details