തിരുവനന്തപുരം:സംസ്ഥാനതല സ്‌കൂൾ കലോത്സവം ജനുവരി 3 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ കോഴിക്കോട് നടക്കും. കാവ്യകേളി, അക്ഷരസ്ലോകം, തിരുവാതിരകളി, പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങൾ കാലഹരണപ്പെട്ടു പോകാതിരിക്കാൻ പുതിയ ഇനങ്ങളായി ഇത്തവണത്തെ കലോത്സവത്തിൽ മത്സര ഇനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. 239 ഇനങ്ങളിലായി ഹയർ സെക്കൻഡറി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിൽ നിന്നായി ഏകദേശം 14,000ത്തോളം മത്സരാർഥികൾ പങ്കെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
സംസ്ഥാനതല സ്‌കൂൾ കലോത്സവം ജനുവരി 3 മുതൽ 7 വരെ; മന്ത്രി വി ശിവൻകുട്ടി - മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട്
239 ഇനങ്ങളിലായി ഹയർ സെക്കൻഡറി, ഹൈസ്‌ക്കൂൾ വിഭാഗങ്ങളിൽ 14,000ത്തോളം മത്സരാർഥികൾ പങ്കെടുക്കും. 24 വേദികളിലായാണ് മത്സരങ്ങൾ നടക്കുക.
സംസ്ഥാനതല സ്‌കൂൾ കലോത്സവം
ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 96ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 105ഉം, സംസ്‌കൃതോത്സവത്തിൽ 19ഉം അറബിക് കലോത്സവത്തിൽ 19ഉം ഇനങ്ങളിലായാണ് മത്സരം. 24 വേദികളിൽ മത്സരങ്ങൾ നടക്കും. കലോത്സവത്തിൻ്റെ ലോഗോ മന്ത്രി മുഹമ്മദ് റിയാസിന് നൽകി വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്‌തു. തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദാണ് ലോഗോ തയാറാക്കിയത്.