തിരുവനന്തപുരം :നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ ബലി കൊടുത്ത് പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തയ്യാറല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രവാസികളുടെ പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്നുണ്ടെന്നും അവരെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുമെന്നും വി.മുരളീധരൻ പറഞ്ഞു .
പ്രവാസികളെ ഉടന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരില്ലെന്ന് വി.മുരളീധരൻ
കൊവിഡ് 19 വ്യാപന ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിരീക്ഷണ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ അവരെ കൊണ്ടുവരാനാകില്ല
പ്രവാസികളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കില്ല; വി.മുരളീധരൻ
കൊവിഡ് 19 ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിരീക്ഷണ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ കൊണ്ടുവരാനാകില്ല. അങ്ങനെ ചെയ്താൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും അദേഹം പറഞ്ഞു. ഈ കാര്യങ്ങൾ നിലനിൽക്കുന്നത് മൂലമാണ് കേന്ദ്രം വേഗത്തിലുള്ള നടപടികൾ സ്വീകരിക്കാത്തത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അയച്ച കത്തുകൾ കാണുകയുണ്ടായെന്നും മുരളീധരൻ പറഞ്ഞു.