കേരളം

kerala

ETV Bharat / state

'തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ബിജെപി മറുപടി പറയും': കേന്ദ്രമന്ത്രി വി മുരളീധരൻ - കേന്ദ്രമന്ത്രി വി മുരളീധരൻ കർണാടക തെരഞ്ഞെടുപ്പ്

കർണാടകയിലെ കോൺഗ്രസ് മുന്നേറ്റത്തിൽ പ്രതികരിച്ച് വി മുരളീധരൻ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മറുപടി പറയുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

V Muralidharan about karanata election result  V Muralidharan  karanata election result  karnataka election result 2023  കർണാടക തെരഞ്ഞെടുപ്പ്  കർണാടക തെരഞ്ഞെടുപ്പ് 2023  കേന്ദ്രമന്ത്രി വി മുരളീധരൻ  കേന്ദ്രമന്ത്രി വി മുരളീധരൻ കർണാടക തെരഞ്ഞെടുപ്പ്  കർണാടക തെരഞ്ഞെടുപ്പ് ഫലം
കേന്ദ്രമന്ത്രി വി മുരളീധരൻ

By

Published : May 13, 2023, 12:15 PM IST

Updated : May 13, 2023, 12:50 PM IST

കേന്ദ്രമന്ത്രി വി മുരളീധരൻ മാധ്യമങ്ങളോട്

തിരുവനന്തപുരം:കർണാടകതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നില്ലെന്നും ആദ്യ സൂചന മാത്രമാണ് പുറത്തുവന്നതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. ആദ്യം മുന്നിൽ നിന്നവർ പിന്നിലാവുന്നത് കണ്ടിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ബിജെപി മറുപടി പറയുമെന്നും വി മുരളീധരൻ വ്യക്തമാക്കി.

എഐ ക്യാമറ വിവാദത്തിൽ പ്രതികരണം: എഐ ക്യാമറ വിവാദത്തിൽ അഴിമതിയുടെ കാര്യത്തിൽ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. എന്തൊക്കെ ആരോപണങ്ങൾ ഉണ്ടായാലും പദ്ധതികൾ നടപ്പിലാക്കുമെന്നത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു.

കർണാടകയിൽ ബിജെപിക്ക് തിരിച്ചടിയായി കോൺഗ്രസ് മുന്നേറ്റം:കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കവേ മോദി പ്രഭാവത്തില്‍ കന്നഡ കൈവെള്ളയിലൊതുക്കാമെന്ന ബിജെപി പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയായി കോൺഗ്രസ് മുന്നേറ്റം. കേവലഭൂരിപക്ഷം കടന്ന കോൺഗ്രസ് തൂക്കുസഭയെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് മുന്നേറുന്നത്. നഗര-ഗ്രാമ മേഖലകളില്‍ ഒരേ പോലെ മുന്നേറ്റം നടത്തിയാണ് കോൺഗ്രസ് കർണാടകയില്‍ അധികാരത്തിലെത്തുന്നത്.

തൂക്കുസഭ വന്നാല്‍ കർണാടകയില്‍ വീണ്ടും രാഷ്ട്രീയ അനിശ്‌ചിതത്വം ഉണ്ടാകുമെന്ന കോൺഗ്രസ് പ്രചാരണം ജനങ്ങളിലെത്തിയെന്നതിന്‍റെ സൂചനയാണ് ജെഡിഎസിന്‍റെ ശക്തികേന്ദ്രങ്ങളില്‍ കോൺഗ്രസിന് ലഭിച്ച മുന്നേറ്റം. ബിജെപി സർക്കാരിന്‍റെ അഴിമതിക്ക് എതിരായ പോരാട്ടവും പതിവില്‍ നിന്ന് വ്യത്യസ്‌തമായി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടതും കോൺഗ്രസ് മുന്നേറ്റത്തിന് കാരണമായി. ഭരണ വിരുദ്ധ വികാരം ശരിക്കും മുതലാക്കിയ കോൺഗ്രസിന് വേണ്ടി കെപിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാറും മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും ഒറ്റക്കെട്ടായി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണവും വിജയം കണ്ടു.

കോൺഗ്രസ് ദേശീയ അധ്യക്ഷനായ ശേഷം സ്വന്തം നാട്ടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച വിജയം പുതിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ആശ്വാസമാകും. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവർ വിവിധ ഘട്ടങ്ങളിലായി കർണാടകയില്‍ നടത്തിയ പ്രചാരണവും കൂടിയായപ്പോൾ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിർത്താൻ കോൺഗ്രസിനായി. അതിനെല്ലാമുപരി രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയില്‍ ലഭിച്ച ഊർജം കർണാടക കോൺഗ്രസ് നേതൃത്വം താഴെത്തട്ടിലെ പ്രവർത്തകരില്‍ വരെ എത്തിച്ചാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങിയത്.

സീറ്റ് ലഭിക്കാത്ത ബിജെപിയിലെ അസംതൃപ്‌തരെ സ്വീകരിച്ച കോൺഗ്രസ് അവർക്ക് അർഹമായ പ്രാധാന്യവും മത്സരിക്കാൻ സീറ്റും നല്‍കി. പ്രായമായവരെ ബിജെപി അവഗണിക്കുന്നു എന്ന തരത്തില്‍ വലിയ പ്രചാരണം ബിജെപി പ്രവർത്തകരില്‍ കൊണ്ടുവരാനും അതുവഴി സാധിച്ചു. അതിനൊപ്പം വൊക്കലിംഗ, ലിംഗായത്ത് സമുദായങ്ങളുടെ പിന്തുണ പ്രത്യക്ഷമായും പരോക്ഷമായും കോൺഗ്രസിന് ലഭിക്കുകയും ചെയ്‌തു.

ബിഎസ് യെദ്യൂരപ്പ, ജഗദീഷ് ഷെട്ടാർ, കെഎസ് ഈശ്വരപ്പ, അങ്കാര എന്നിവരൊക്കെ സീറ്റ് ലഭിക്കാത്ത മുതിർന്ന ബിജെപി നേതാക്കളാണ്. ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുന്നതിനിടെ യുവാക്കളെ സ്ഥാനാർഥികളാക്കുകയാണ് എന്ന ബിജെപി പ്രചാരണത്തിനും വിജയം കാണാനായില്ല എന്നതാണ് യാഥാർഥ്യം.

Last Updated : May 13, 2023, 12:50 PM IST

ABOUT THE AUTHOR

...view details