തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ തൃപ്‌തിയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. മറുപടി നൽകി വാർത്തയാക്കാന്‍ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഒരു മുഖ്യമന്ത്രി സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളിയായി എന്ന ആരോപണം രാജ്യത്ത് ആദ്യ സംഭവമാണെന്നും മുരളീധരന്‍ പറഞ്ഞു.
സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. നരേന്ദ്ര മോദി രാജ്യം ഭരിക്കുന്നിടത്തോളം കാലം ഒരു അഴിമതിക്കാരനും രക്ഷപ്പെട്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് പരിഭ്രാന്തിയാണ്. എന്തുകൊണ്ടാണ് ആരോപണങ്ങളിൽ മാധ്യമങ്ങളോട് വിശദീകരണം നൽകാത്തത്. സ്വർണക്കടത്ത് കേസിൽ സ്വപ്‌ന ഉന്നയിച്ചത് കേവലം ആരോപണം മാത്രമല്ല. കോടതിയിൽ കൊടുത്ത മൊഴിയാണ്.
മുഖ്യമന്ത്രിക്ക് കേസിൽ പങ്കുണ്ടെന്ന് ബിജെപിക്ക് സംശയിക്കാൻ നിരവധി വസ്‌തുതകളുണ്ട്. പല അവിഹിത ബന്ധവും മുഖ്യമന്ത്രി ഈ കേസുമായി പുലർത്തി. ഡിപ്ലോമാറ്റിക് ഐഡി ഉപയോഗിച്ചുകൊണ്ട് അക്കൗണ്ടന്‍റിന് പോലും സ്വർണം കടത്താൻ കഴിയുന്നു.