തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ നടന്ന സംഘർഷങ്ങളിൽ ക്രമസമാധാനം പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വിഷയത്തിൽ സർക്കാർ കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. വിഴിഞ്ഞത്തേത് അനിവാര്യമായ പദ്ധതിയാണ്.
വിഴിഞ്ഞത്ത് ക്രമസമാധാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു : വി മുരളീധരന്‍
വിഴിഞ്ഞത്തേത് അനിവാര്യമായ പദ്ധതിയാണെന്നും അതിന്‍റെ ആവശ്യം ജനങ്ങളെ പറഞ്ഞ് മനസിലാക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍
'വിഴിഞ്ഞത്ത് ക്രമസമാധാനം പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു'; വി മുരളീധരന്‍
ജനങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമായിരുന്നു. പൊലീസ് സംവിധാനം പരാജയപ്പെട്ടു. വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതിയുടെ ആവശ്യം ജനങ്ങളെ പറഞ്ഞ് മനസിലാക്കേണ്ട ബാധ്യത സർക്കാരിനുണ്ട്.
ക്രമസമാധാന പാലനം സർക്കാർ ഉത്തരവാദിത്തമാണ്. കേന്ദ്ര സേനയെ വേണമെങ്കിൽ സർക്കാർ ആവശ്യപ്പെടണമെന്നും മുരളീധരൻ പറഞ്ഞു.