തിരുവനന്തപുരം :കഴിഞ്ഞ കാലങ്ങളില്‍ കേരളത്തിന് അനുവദിച്ച വിഹിതം ഏറ്റെടുക്കാത്തതിനാലാണ് മണ്ണെണ്ണ വെട്ടിക്കുറച്ചതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇതുസംബന്ധിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വര്‍ധനവിനെയും അദ്ദേഹം ന്യായീകരിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയപ്പോള്‍ ആനുപാതികമായി കേന്ദ്രം വില കൂട്ടിയിട്ടില്ല. എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചിരുന്നു. വിലവര്‍ധനവിന് തെരഞ്ഞെടുപ്പുകളുമായി ബന്ധമില്ല.