കേരളം

kerala

ETV Bharat / state

'കേരളത്തിന്‍റെ കടക്കെണി കേന്ദ്രത്തിന്‍റെ തലയില്‍ കെട്ടിവക്കുന്നു, നടത്തുന്നത് ദുഷ്‌പ്രചരണം': വി മുരളീധരന്‍

ധനമന്ത്രി കെഎൻ ബാലഗോപാല്‍ നടത്തുന്ന ദുഷ്‌പ്രചരണം മുഖ്യമന്ത്രിയും ആവര്‍ത്തിക്കുന്നു എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

V Muraleedharan about Kerala debt  V Muraleedharan  കേരളത്തിന്‍റെ കടക്കെണി  ധനമന്ത്രി  വി മുരളീധരന്‍  കേന്ദ്രമന്ത്രി വി മുരളീധരന്‍  കേന്ദ്ര ധാനമന്ത്രി
വി മുരളീധരന്‍

By

Published : May 29, 2023, 1:39 PM IST

വി മുരളീധരന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: ധൂർത്തും സാമ്പത്തിക കെടുകാര്യസ്ഥതയും കാരണം സംസ്ഥാനത്തിന് വന്ന കടക്കെണി കേന്ദ്രത്തിന്‍റെ തലയിൽ കെട്ടി വയ്ക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്തി വി മുരളീധരൻ. 15-ാം ധനകാര്യ സമിതിയുടെ ശുപാർശ പ്രകാരം 32,442 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള കടമെടുപ്പ് പരിധി. ജിഎസ്‌ഡിപിയുടെ മൂന്ന് ശതമാനം എന്ന നിലയിൽ ആണത്.

55,182 കോടിയാണ് സംസ്ഥാനത്തിന് ആകെ അനുവദിച്ചത്. ഈ സാമ്പത്തിക വർഷത്തിൽ 20,521 കോടിയാണ് ഇനി എടുക്കാനാവുക. ആദ്യത്തെ മൂന്ന് ക്വാർട്ടറിലെ തുകയാണ് ഇത്. 2023-24 സാമ്പത്തിക വർഷത്തിൽ 15,390 രൂപ എടുത്തു കഴിഞ്ഞു. 5,231 കോടി രൂപ കേന്ദ്രം തരില്ല എന്ന് പറഞ്ഞിട്ടില്ല. ഇതു അവസാന പാദത്തിൽ അനുവദിക്കും.
കിഫ്‌ബി വഴി നടത്തിയിട്ടുള്ള ഓഫ്‌ ബജറ്റ് കടമെടുപ്പും ഇതിൽ ഉൾപ്പെടുന്നു. ഒന്നുകിൽ ധനകാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇതിനെ കുറിച്ച് ബോധ്യമില്ല. അല്ലെങ്കിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇത് എന്നും വി മുരളീധരന്‍ ആരോപിച്ചു.

രാജ്യത്തെ കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രിക്ക് നീന്തൽ കുളം വിപുലീകരിക്കാനും മന്ത്രിമാർക്ക് വിനോദ സഞ്ചാര യാത്രകൾ നടത്താനും കെ വി തോമസിന് ശമ്പളം നൽകിയുമുള്ള ധൂർത്തിന് കേന്ദ്രത്തിന് അനുമതി നൽകാൻ ആകില്ല. പല മാധ്യമങ്ങളും ഇതു മനസിലാക്കാതെയാണ് സംസാരിക്കുന്നത്. കേരളത്തെ കേന്ദ്ര സർക്കാർ ഞെരുക്കി കൊല്ലുന്നു എന്ന ആക്ഷേപം സംസ്ഥാന ധനമന്ത്രി ഉന്നയിക്കുന്നു.

Also Read:നീതിആയോഗ് യോഗം: 'മുഖ്യമന്ത്രിയുടെ നടപടി ശരിയായില്ല, വായ്‌പ വെട്ടികുറച്ചതിലെ പരാതി പ്രധാനമന്ത്രിയോട് പറയാമായിരുന്നു': വി മുരളീധരന്‍

മുഖ്യമന്ത്രി കേന്ദ്ര ധാനമന്ത്രിക്ക് കത്തയക്കുമെന്ന് പറഞ്ഞു. അതിന് മറുപടി ലഭിക്കുമ്പോൾ ജനങ്ങൾക്ക് കൂടി ലഭിക്കുമെന്ന് ഉറപ്പാക്കണം. നടപ്പു സാമ്പത്തിക വർഷം 32,442 കോടി രൂപയുടെ വായ്‌പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകി. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരമാണ് ഇത്. കൂടാതെ റീപ്ലേസ്മെന്‍റ് കടമെടുപ്പ് ഇനത്തിൽ 20,985 കോടിയും നാഷണൽ പെൻഷൻ സ്‌കീമിനായി 1,755 കോടിയും അനുവദിക്കപ്പെട്ടു.

അങ്ങനെ 55,182 കോടി രൂപയാണ് കേരളത്തിന് കടമെടുപ്പ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇതിൽ 34,661 കോടി ഇതിനോടകം തന്നെ എടുത്തു കഴിഞ്ഞുവെന്നാണ് മനസിലാവുന്നത്. ഇതിൽ തന്നെ ആദ്യ ക്വാർട്ടറിലെ തുകയായ 15,390 കോടി അനുവദിച്ച ശേഷം, ബാക്കി 5,131 കോടി സാമ്പത്തിക വർഷത്തിന്‍റെ അവസാന പാദത്തിൽ നൽകും.

ആർബിഐയുടെ കണക്ക് പ്രകാരം ഏറ്റവുമധികം കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നിൽ നമ്മുടെ കേരളവും പെടുന്നു. ക്ഷേമ പെൻഷന് വേണ്ടിയോ അടിസ്ഥാന സൗകര്യ വികസനത്തിനോ വേണ്ടിയല്ല ഇത്. എന്നാൽ ധനമന്ത്രി ദുഷ്പ്രചാരണം ആണ് നടത്തുന്നത്. ധനമന്ത്രിയുടെ വാദങ്ങൾ മുഖ്യമന്ത്രിയും ആവർത്തിക്കുന്നു എന്നും വി മുരളീധരൻ പറഞ്ഞു.

Also Read:കേന്ദ്ര മന്ത്രി വി മുരളീധരന് സർവകലാശാല രജിസ്ട്രാർ പ്രവേശനം നിഷേധിച്ചുവെന്ന് ആരോപണം; യൂണിവേഴ്‌സിറ്റിയിൽ എത്തിയെങ്കിലും ഉദ്ഘാടനം ചെയ്യാതെ മടങ്ങി

ABOUT THE AUTHOR

...view details