തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ നേരിടാന്‍ സര്‍ക്കാരിന് നിരുപാധിക പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലടിക്കുന്നത് ജനം പുച്ഛിക്കും. പ്രതിപക്ഷ ധര്‍മം നിര്‍വഹിക്കും. സര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍ പരിശോധിച്ച് തെറ്റുകളില്‍ നിന്ന് അവരെ തിരുത്തും. ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാക്കന്മാരും രണ്ടാം തലമുറയിലെ നേതാക്കളും നല്‍കിയ പ്രചോദനം വളരെ വലുതാണെന്നും സതീശന്‍ പറഞ്ഞു.
കൊവിഡിനെ നേരിടാൻ സര്‍ക്കാരിന് പൂര്‍ണ പിന്തുണ: വി.ഡി സതീശന്‍
ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
കൊവിഡില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ: വി.ഡി സതീശന്‍
Also Read: വി.ഡി സതീശൻ കെ.സി വേണുഗോപാലിനെ സന്ദർശിച്ചു
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ശേഷം ആദ്യമായി തലസ്ഥാനത്ത് എത്തിയ ശേഷമായിരുന്നു വി.ഡി സതീശന്‍റെ പ്രതികരണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, വി.എം. സുധീരന്‍, എം.എം. ഹസ്സന്‍ എന്നിവരുമായി സതീശന്‍ കൂടിക്കാഴ്ച നടത്തി. അന്തരിച്ച മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍റെ വീട്ടിലും സതീശന്‍ സന്ദര്‍ശനം നടത്തും.