കേരളം

kerala

By

Published : Dec 14, 2019, 5:55 PM IST

ETV Bharat / state

മോഡറേഷൻ തിരിമറി; കേരളാ സര്‍വകലാശാലയിലെ ഡെപ്യൂട്ടി രജിസ്ട്രാറെ തിരിച്ചെടുത്തു

സോഫ്റ്റ്‌ വെയർ അപാകതയാണ് മോഡറേഷൻ രേഖപ്പെടുത്തിയതിലെ പിഴവുകൾക്ക് കാരണമെന്ന് ബോധ്യപ്പെട്ടതിനാലാണ് സസ്പെൻഷൻ പിൻവലിക്കുന്നതെന്ന് സർവകലാശാലാ വിശദീകരണം.

കേരളാ യൂണിവേഴ്‌സിറ്റി  മോഡറേഷൻ തിരിമറി  ഡെപ്യൂട്ടി രജിസ്ട്രാര്‍  എ.ആർ.രേണുക  വ്യാജ മാർക്ക് ലിസ്റ്റുകൾ  kerala university deputy registrar  university moderation fraud  a r renuka
മോഡറേഷൻ തിരിമറി; കേരളാ യൂണിവേഴ്‌സിറ്റിയിലെ ഡെപ്യൂട്ടി രജിസ്ട്രാറെ തിരിച്ചെടുത്തു

തിരുവനന്തപുരം:കേരളാ സര്‍വകലാശാലയില്‍ മോഡറേഷൻ തിരിമറി വിവാദത്തെ തുടർന്ന് സസ്പെന്‍റ് ചെയ്‌ത ഡെപ്യൂട്ടി രജിസ്ട്രാറെ തിരിച്ചെടുത്തു. വൈസ് ചാൻസലറുടെ ഉത്തരവിനെ തുടർന്നാണ് ഡെപ്യൂട്ടി രജിസ്ട്രാർ എ.ആർ.രേണുകയുടെ സസ്പെൻഷൻ റദ്ദാക്കിയത്. സോഫ്റ്റ്‌ വെയർ അപാകതയാണ് മോഡറേഷൻ രേഖപ്പെടുത്തിയതിലെ പിഴവുകൾക്ക് കാരണമെന്ന് ബോധ്യപ്പെട്ടതിനാലാണ് സസ്പെൻഷൻ പിൻവലിക്കുന്നതെന്ന് സർവകലാശാല വിശദീകരിച്ചു.

പരീക്ഷാ വിഭാഗത്തിൽ നിന്ന് ഒരു വർഷം മുമ്പേ പൊതുഭരണ വിഭാഗത്തിലേക്ക് മാറിപ്പോയ രേണുകയുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചാണ് മോഡറേഷൻ തിരിമറി നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെന്‍റ് ചെയ്‌തത്. എന്നാൽ സർവകലാശാലയിലെ ആഭ്യന്തരവിഭാഗത്തിന്‍റെ അന്വേഷണത്തിൽ ഡെപ്യൂട്ടി രജിസ്ട്രാർ ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്നും വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷൻ പിൻവലിച്ചതെന്ന് സർവകലാശാല അറിയിച്ചു.

സോഫ്റ്റ് വെയർ കുറ്റമറ്റരീതിയിൽ നവീകരിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നുണ്ട്. മോഡറേഷൻ മാർക്ക് ലിസ്റ്റുകളിലെ വ്യതിയാനം പരിശോധിച്ച് പുതിയ മാർക്ക് ലിസ്റ്റുകൾ വിദ്യാർഥികൾക്ക് നൽകുന്നതിനുള്ള നടപടി പുരോഗമിക്കുന്നുവെന്നും സർവകലാശാല വ്യക്തമാക്കി. സ്വർണക്കടത്ത് പ്രതിയുടെ വീട്ടിൽ നിന്നും റവന്യൂ ഇന്‍റലിജൻസ് കണ്ടെത്തിയ മാർക്ക് ലിസ്റ്റുകൾ സർവകലാശാലയുടേതല്ലെന്ന് തെളിഞ്ഞതാണ്. കുറവൻകോണം യുഐടിയുടെ പേരിൽ പത്തുവർഷം മുമ്പ് തയ്യാറാക്കിയ വ്യാജ മാർക്ക് ലിസ്റ്റുകളാണ് അവിടെ നിന്നും കണ്ടെത്തിയത്. കുറ്റക്കാരെ കണ്ടെത്തുന്നതിന് രജിസ്ട്രാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സര്‍വകലാശാല അറിയിച്ചു.

ABOUT THE AUTHOR

...view details