കേരളം

kerala

ETV Bharat / state

പൊലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റ്; കുത്തുകേസ് പ്രതികളെ ഒഴിവാക്കി - sfi

ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ പി.എസ്‍.സി കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി

യൂണിവേഴ്സിറ്റ് കോളജ് സംഘര്‍ഷം; പ്രതികളെ പിഎസ്‌സി പുറത്താക്കി

By

Published : Aug 5, 2019, 10:23 PM IST

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളജിലെ മൂന്നാം വർഷ വിദ്യാർഥി അഖിലിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ പി.എസ്‍.സി കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി. ഇവര്‍ മൂന്ന് പേരും സാങ്കേതികമായി പരീക്ഷ തട്ടിപ്പ് നടത്തിയെന്ന് പി.എസ്‍.സി സ്ഥിരീകരിക്കുന്നു. ആജീവാനന്ത കാലം പി.എസ്.സി പരീക്ഷ എഴുതുന്നതില്‍ നിന്ന് മൂന്ന് പേരെയും വിലക്കിയിട്ടുണ്ട്. കൂടാതെ ഇവര്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്യാന്‍ പി.എസ്.സി പൊലീസിനെ സമീപിക്കും.

പി.എസ്.സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് നടപടി. പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്‌.എം.എസായി ലഭിച്ചുവെന്നാണ് നിഗമനം. ചോദ്യപേപ്പര്‍ വാട്സാപ്പ് വഴി മൂവര്‍ക്കും ലഭിച്ചിരിക്കാം എന്ന നിഗമനത്തിലാണ് വിജിലന്‍സ് സംഘം ഇപ്പോള്‍. പരീക്ഷയിൽ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പ്രണവിന് രണ്ടാം റാങ്കും നസീമിന് ഇരുപത്തിയെട്ടാം റാങ്കുമായിരുന്നു. കാസര്‍കോട് പൊലീസ് ബെറ്റാലിയനിലേക്കുള്ള പരീക്ഷ ഇവര്‍ മൂന്ന് പേരും തിരുവനന്തപുരത്താണ് എഴുതിയത്

ABOUT THE AUTHOR

...view details